തിരുവനന്തപുരം ∙ ശബരിമലയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി സർക്കാർ 1.31 കോടി രൂപ അനുവദിച്ചു. തീർഥാടകരുടെ തിരക്ക് കൂടിയതോടെ സന്നിധാനത്ത് ശുചീകരണത്തിന്റെ താളം തെറ്റിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. ശുചീകരണ നടപടികൾ വേഗത്തിലാക്കുമെന്നു മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. ശബരിമല സാനിറ്റേഷൻ സൊസൈറ്റിയാണ് ശുചീകരണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ശബരിമലയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി സർക്കാർ 1.31 കോടി രൂപ അനുവദിച്ചു. തീർഥാടകരുടെ തിരക്ക് കൂടിയതോടെ സന്നിധാനത്ത് ശുചീകരണത്തിന്റെ താളം തെറ്റിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. ശുചീകരണ നടപടികൾ വേഗത്തിലാക്കുമെന്നു മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. ശബരിമല സാനിറ്റേഷൻ സൊസൈറ്റിയാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആവശ്യമെങ്കിൽ വിശുദ്ധി സേനാ അംഗങ്ങളുടെ എണ്ണം ഇനിയും വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ 1000 വിശുദ്ധി സേനാംഗങ്ങൾ നിലയ്ക്കൽ, പമ്പ,സന്നിധാനം എന്നിവിടങ്ങളിലായി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. 

വീപ്പകളിൽ ശേഖരിക്കുന്ന മാലിന്യം മാത്രമാണ് ഇപ്പോൾ കൃത്യമായി ഇൻസിനറേറ്ററിൽ എത്തിക്കുന്നത്. തീർഥാടക സംഘങ്ങൾ പലയിടങ്ങളിലായി നിലയുറപ്പിക്കുന്നതിനാൽ മാലിന്യം തൂത്തുവാരി കളയുന്നതിലും പരിമിതി നേരിടുകയാണ്. 

English Summary:

Kerala Government allots One Crore for Cleaning at Sabarimala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT