കോഴിക്കോട് മിഠായിത്തെരുവിൽ മുന്നറിയിപ്പില്ലാതെ ഗവർണറുടെ നടപ്പ്; വലഞ്ഞ് പൊലീസ്
കോഴിക്കോട് ∙ നാടാകെ തനിക്കെതിരെ ഭരണപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധങ്ങൾ നടക്കുമ്പോൾ, കോഴിക്കോട് നഗരമധ്യത്തിലെ മിഠായിത്തെരുവിൽ ‘ജനസമ്പർക്ക സദസ്സ്’ നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്റെ സുരക്ഷയൊന്നും ആവശ്യമില്ലെന്ന നിലപാടോടെ നീങ്ങിയ ഗവർണർക്കു ചുറ്റും ജനം കൂടിയതോടെ പൊലീസ് വലഞ്ഞു. സെൽഫികൾക്കു നിന്നുകൊടുത്തും കുട്ടികൾക്കു മുത്തം നൽകിയും തമാശകൾ പൊട്ടിച്ചും ഗവർണർ തെരുവിന്റെ 300 മീറ്റർ ദൂരവും നടന്നു. പ്രതിഷേധനീക്കങ്ങൾ എവിടെയുമുണ്ടായില്ല.

വ്യാപാരികൾ ഓരോ കടയിലേക്കും ഗവർണറെ വിളിച്ചു കയറ്റി. ഹൽവക്കടയിൽ കയറിയ ഗവർണർ ഹൽവ രുചിക്കുകയും കത്തികൊണ്ടു മുറിച്ചുനോക്കുകയും ചെയ്തു. പൊലീസിനോടു മാത്രം ഗവർണർ മുഖം കടുപ്പിച്ചു: ‘സഹായമൊന്നും വേണ്ടാ. ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കരുത്.’ സുരക്ഷയുടെ പേരിൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ പൊലീസ് ശ്രമിച്ചതു വിലക്കുകയും ചെയ്തു. ചിലർക്കു മാത്രമാണു തന്നോടു പ്രതിഷേധമെന്നും ജനങ്ങൾ തന്നെ തുറന്ന മനസ്സോടെയാണു സ്വീകരിക്കുന്നതെന്നും മാധ്യമങ്ങളോടു പറഞ്ഞു. മിഠായിത്തെരുവിലെത്തുന്നതിനു മുൻപു മാനാഞ്ചിറയിൽ ബിഇഎം സ്കൂളിനു മുന്നിൽ ഇറങ്ങിയ ഗവർണർ വിദ്യാർഥികളോടും വഴിയാത്രക്കാരോടും കുശലം പറഞ്ഞു.
കാലിക്കറ്റ് സർവകലാശാലയിൽനിന്ന് അപ്രതീക്ഷിതമായി പുറപ്പെട്ട ഗവർണർ എങ്ങോട്ടാണു പോകുന്നതെന്നു പൊലീസിനു രൂപമുണ്ടായിരുന്നില്ല. കോഴിക്കോട്ടേക്കു പോകുന്നു എന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നഗരത്തിൽ ഒരുക്കങ്ങൾ നടത്തി. അതുകൊണ്ട് ഗവർണർ എത്തിയപ്പോൾത്തന്നെ കമ്മിഷണർ രാജ്പാൽ മീണയുടെ നേതൃത്വത്തിൽ പൊലീസും മിഠായിത്തെരുവിലെത്തി. കഴിഞ്ഞദിവസം സംഘപരിവാർ നേതാക്കളുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയുടെ ഭാഗമായാണു ഗവർണർ മിഠായിത്തെരുവ് സന്ദർശനം നടത്തിയതെന്നു സിപിഎം ആരോപിച്ചു.