ന്യൂഡൽഹി ∙ ചികിത്സാവശ്യത്തിനു യുഎസിലേക്കു പോകുന്നതിനുള്ള നടപടിക്രമങ്ങളിലേക്കു കടന്നതായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ അറിയിച്ചു. മൂന്നാഴ്ചയേ ഉള്ളൂവെങ്കിലും സുധാകരൻ മാറിനിൽക്കുന്ന കാലയളവിൽ പകരം ചുമതല നൽകേണ്ടതുണ്ടോയെന്നതിൽ തീരുമാനം പിന്നീടേ ഉണ്ടാകൂവെന്നാണു വിവരം. സുധാകരന് എത്രനാൾ മാറിനിൽക്കേണ്ടി വരുമെന്നു കണക്കിലെടുത്താകും അന്തിമ തീരുമാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഐസിസി ആസ്ഥാനത്തായിരുന്നു ഇന്നലെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ചുമതല കൈമാറാൻ സുധാകരൻ താൽപര്യപ്പെടുന്നില്ലെന്നാണു സൂചന. അപ്പോയ്ന്റ്മെന്റ് ലഭിച്ചിട്ടില്ലെങ്കിലും ഈ മാസംതന്നെ യാത്രയുണ്ടാകും. ഗവർണർ അനുകൂല പ്രസ്താവന നടത്തിയെന്ന വിമർശനത്തെപ്പറ്റിയുള്ള ചോദ്യത്തിന് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തോളാമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കു ശേഷം സുധാകരന്റെ മറുപടി. സുധാകരനെതിരെ ആരും രംഗത്തെത്തിയിട്ടില്ലെന്നും സംഘപരിവാർ അജൻഡ നടപ്പാക്കുന്നെങ്കിൽ അതിനൊപ്പം ഒറ്റ കോൺഗ്രസുകാരനും ഉണ്ടാകില്ലെന്നും വേണുഗോപാൽ പറഞ്ഞു.

ADVERTISEMENT

കേരളത്തിൽ ചികിത്സ തേടുന്നുണ്ടെങ്കിലും രാഹുൽ ഗാന്ധിയുടെ നിർദേശം കൂടി കണക്കിലെടുത്താണു സുധാകരൻ യുഎസിലേക്ക് പോകുന്നത്. അദ്ദേഹം തിരിച്ചെത്തുന്നതു കൂടി പരിഗണിച്ചാകും കെപിസിസി നടത്തുന്ന കേരളയാത്രയുടെ തീയതി തീരുമാനിക്കുക.

English Summary:

K Sudhakaran to USA for treatment