ചെറുവള്ളിയിൽ വിമാനത്താവളം വരുന്നതിനോട് എതിർപ്പില്ല: ബിലീവേഴ്‌സ് ചർച്ച്
തിരുവല്ല ∙ ചെറുവള്ളിയിൽ വിമാനത്താവളം വരുന്നതിനോടു ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന് എതിർപ്പില്ലെന്നും ഇതുവരെയുള്ള എല്ലാ നടപടികളോടും സഹകരിച്ചിട്ടുണ്ടെന്നും സഭ ഔദ്യോഗിക വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ. ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ല. ഹൈക്കോടതി വിധിയിലൂടെ സർക്കാരിന്റെ വാദങ്ങളെ തള്ളുകയും, മുൻപ് എസ്റ്റേറ്റ് ഏറ്റെടുത്തു കൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവ് നിലനിൽക്കില്ലെന്ന് വിധിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. സഭയുടെ സാമൂഹിക പ്രവർത്തനങ്ങൾ നോക്കുന്ന അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ ചെറുവള്ളി എസ്റ്റേറ്റിന്റെ കരം മേടിക്കണമെന്നും ഹൈക്കോടതി ഉത്തരവുണ്ട്.

തിരുവല്ല ∙ ചെറുവള്ളിയിൽ വിമാനത്താവളം വരുന്നതിനോടു ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന് എതിർപ്പില്ലെന്നും ഇതുവരെയുള്ള എല്ലാ നടപടികളോടും സഹകരിച്ചിട്ടുണ്ടെന്നും സഭ ഔദ്യോഗിക വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ.
ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ല. ഹൈക്കോടതി വിധിയിലൂടെ സർക്കാരിന്റെ വാദങ്ങളെ തള്ളുകയും, മുൻപ് എസ്റ്റേറ്റ് ഏറ്റെടുത്തു കൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവ് നിലനിൽക്കില്ലെന്ന് വിധിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. സഭയുടെ സാമൂഹിക പ്രവർത്തനങ്ങൾ നോക്കുന്ന അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ ചെറുവള്ളി എസ്റ്റേറ്റിന്റെ കരം മേടിക്കണമെന്നും ഹൈക്കോടതി ഉത്തരവുണ്ട്. അതിനാൽ ഉടമസ്ഥാവകാശം അംഗീകരിച്ചുകൊണ്ടുള്ള ചർച്ചയ്ക്കും മറ്റു നടപടികൾക്കും സഭ ഒരുക്കമാണ്. ചെറുവള്ളി എസ്റ്റേറ്റിലെ ജീവനക്കാരെ സംരക്ഷിക്കുന്നതിലും, പുനരധിവസിപ്പിക്കുന്നതിലും വീഴ്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സഭയ്ക്കുണ്ട്. സർക്കാർ ഏതെങ്കിലും നിയമപരമല്ലാത്ത മാർഗങ്ങളിലേക്കു നീങ്ങിയാൽ
സഭ ആവശ്യമായ നിയമനടപടികൾ സഭ സ്വീകരിക്കുമെന്നും ഫാ. സിജോ പന്തപ്പള്ളിൽ പറഞ്ഞു.