രാജയും സംഘവും എത്തുന്നു;സിപിഐയിൽ നാളെ സെക്രട്ടറി തിരഞ്ഞെടുപ്പ്
തിരുവനന്തപുരം ∙ കേന്ദ്ര നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിൽ പുതിയ സെക്രട്ടറിയെ തീരുമാനിക്കാനായി ഇന്നും നാളെയും സിപിഐ നേതൃയോഗം. സെക്രട്ടറിയുടെ ചുമതല ഇതിനകം ലഭിച്ച ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തിരഞ്ഞെടുക്കാനാണ് എല്ലാ സാധ്യതയും. അപസ്വരങ്ങളില്ലാതെ അതു നിർവഹിക്കുക എന്ന ദൗത്യവുമായാണ് കേന്ദ്രനേതാക്കൾ കൂട്ടത്തോടെ എത്തുന്നത്.

ജനറൽ സെക്രട്ടറി ഡി.രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.നാരായണ, രാമകൃഷ്ണ പാണ്ഡെ, ദേശീയ നിർവാഹകസമിതി അംഗം ആനി രാജ എന്നിവരാണ് ഇന്നത്തെ നിർവാഹക സമിതിയിലും നാളത്തെ കൗൺസിലിലും പങ്കെടുക്കുന്നത്.
സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ സംസ്കാരം നടന്ന ദിവസം കോട്ടയത്ത് അടിയന്തര നിർവാഹകസമിതി വിളിച്ച് ബിനോയ് വിശ്വത്തിനു സെക്രട്ടറിയുടെ ചുമതല കൈമാറാൻ മുൻകൈ എടുത്തതും കേന്ദ്ര നേതൃത്വമായിരുന്നു. ബിനോയിയുടെ പേരിനോട് എതിർപ്പ് ഉണ്ടായില്ലെങ്കിലും കാനത്തിന്റെ സംസ്കാര ദിനം തന്നെ അതിനായി തിരഞ്ഞെടുത്തതിനെതിരെ കോട്ടയത്തെ യോഗത്തിൽ വിമർശനം ഉണ്ടായി. പിന്നീട് മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ ഈ അതൃപ്തി പരസ്യമാക്കുകയും ചെയ്തു.
കഴിഞ്ഞ16,17 തീയതികളിൽ ഭുവനേശ്വറിൽ ചേർന്ന ദേശീയ നിർവാഹകസമിതി യോഗം കേരളത്തിലെ സാഹചര്യം ചർച്ച ചെയ്തില്ല. സിപിഐയിൽ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാന കൗൺസിൽ യോഗമാണ് എന്നതിനാൽ നാളെയാകും തീരുമാനം.