ഗൗഡാ ബന്ധം വിഛേദിച്ച് കേരള ജെഡിഎസ്
തിരുവനന്തപുരം ∙ ജനതാദൾ–എസ് (ജെഡിഎസ്) ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെ ഗൗഡയുടെ നേതൃത്വവുമായുള്ള രാഷ്ട്രീയ–സംഘടനാ ബന്ധം വിഛേദിക്കാൻ പാർട്ടിയുടെ കേരള ഘടകം തീരുമാനിച്ചു. ഗൗഡയുടെ നേതൃത്വത്തിൽ ബിജെപി സഖ്യത്തിനു പാർട്ടി തീരുമാനിച്ചതിനെ തുടർന്നുള്ള പ്രതിസന്ധിയെ മറികടക്കാനായാണ് ഈ നടപടി. ബിജെപി സഖ്യത്തിന് ഗൗഡ തീരുമാനിച്ചിട്ടും കേരള നേതൃത്വം അദ്ദേഹം അധ്യക്ഷനായ പാർട്ടിയുടെ ഭാഗമായി തുടരുന്നത് ജെഡിഎസിലും എൽഡിഎഫിലും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ജെഡിഎസിൽ തന്നെ ഇക്കാര്യത്തിൽ വ്യത്യസ്താഭിപ്രായം ഉണ്ടായി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗൗഡ കാണുകയും അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിക്കുകയും ചെയ്തതോടെ ഇതു പാരമ്യത്തിലെത്തി.

തിരുവനന്തപുരം ∙ ജനതാദൾ–എസ് (ജെഡിഎസ്) ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെ ഗൗഡയുടെ നേതൃത്വവുമായുള്ള രാഷ്ട്രീയ–സംഘടനാ ബന്ധം വിഛേദിക്കാൻ പാർട്ടിയുടെ കേരള ഘടകം തീരുമാനിച്ചു. ഗൗഡയുടെ നേതൃത്വത്തിൽ ബിജെപി സഖ്യത്തിനു പാർട്ടി തീരുമാനിച്ചതിനെ തുടർന്നുള്ള പ്രതിസന്ധിയെ മറികടക്കാനായാണ് ഈ നടപടി.
ബിജെപി സഖ്യത്തിന് ഗൗഡ തീരുമാനിച്ചിട്ടും കേരള നേതൃത്വം അദ്ദേഹം അധ്യക്ഷനായ പാർട്ടിയുടെ ഭാഗമായി തുടരുന്നത് ജെഡിഎസിലും എൽഡിഎഫിലും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ജെഡിഎസിൽ തന്നെ ഇക്കാര്യത്തിൽ വ്യത്യസ്താഭിപ്രായം ഉണ്ടായി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗൗഡ കാണുകയും അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിക്കുകയും ചെയ്തതോടെ ഇതു പാരമ്യത്തിലെത്തി.
തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ യോഗത്തിൽ വിമർശനം ഉയർന്നു. ഗൗഡാ ബന്ധം പൂർണമായും വിഛേദിച്ചു കൊണ്ട് സംസ്ഥാന പാർട്ടിയായി മാറണമെന്ന അഭിപ്രായം ശക്തമായി. മറ്റേതെങ്കിലും ദേശീയ പാർട്ടിയിൽ ലയിച്ചുകൂടേ എന്ന ചോദ്യമുയർന്നു. ആർജെഡിയിൽ ലയിക്കാൻ പറ്റിയ സമയമാണെന്നു ചിലർ ചൂണ്ടിക്കാട്ടി.
ഈ വിവിധ സാധ്യതകൾ വിശദമായി പരിശോധിച്ചു പിന്നീട് തീരുമാനമെടുക്കാമെന്നു ധാരണയായി. തൽക്കാലം ഗൗഡയുടെ നേതൃത്വം അംഗീകരിക്കാതെ കേരള ഘടകം മാറിനിൽക്കും. ഗൗഡയുമായുള്ള ബന്ധം വിഛേദിച്ചെന്നു പറയുമ്പോഴും മറ്റൊരു രാഷ്ട്രീയ അസ്തിത്വത്തിനുള്ള തീരുമാനം ഇന്നലത്തെ യോഗത്തിലും ഉണ്ടായിട്ടില്ല.