വൈക്കം സത്യഗ്രഹം: പെരിയാർ അഭിമാന സ്മരണയെന്ന് പിണറായി
ചെന്നൈ ∙ കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളിൽ വൈക്കം സത്യഗ്രഹത്തിന് വേറിട്ട പ്രാധാന്യമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വന്തംനിലയിൽ പ്രവർത്തിച്ച നവോത്ഥാന നായകരും സമുദായ സംഘടനകളും ഒരുമിച്ചു പോരാടിയതാണു സത്യഗ്രഹത്തിന്റെ ചരിത്ര പ്രാധാന്യമെന്നും ദ്രാവിഡ ആചാര്യൻ പെരിയാറിന്റെ പങ്കാളിത്തം കേരളം അഭിമാനത്തോടെ ഓർമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സത്യഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ തമിഴ്നാട് സർക്കാർ ചെന്നൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ദ്രാവിഡ കഴകം പ്രസിഡന്റ് കെ.വീരമണി എന്നിവരും പങ്കെടുത്തു. പെരിയാർ സ്മൃതി മണ്ഡപം സ്ഥിതി ചെയ്യുന്ന പെരിയാർ തിടലിൽ പിണറായി വിജയനും സ്റ്റാലിനും പുഷ്പാർച്ചന നടത്തി.
‘പെരിയാറും വൈക്കം പോരാട്ടവും’ എന്ന പുസ്തകം പിണറായിയും ശതാബ്ദി സ്മരണിക സ്റ്റാലിനും പ്രകാശനം ചെയ്തു. മലയാളം, തമിഴ്, ഇംഗ്ലിഷ് ഭാഷകളിലാണ് സ്മരണിക പുറത്തിറക്കിയത്. നന്ദംപാക്കത്തുള്ള ചെന്നൈ ട്രേഡ് സെന്ററിൽ വിപുലമായ ആഘോഷ പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും വിജയകാന്തിന്റെ നിര്യാണത്തെ തുടർന്ന് പെരിയാർ തിടലിൽ മാത്രമായി ചടങ്ങ് നടത്തുകയായിരുന്നു.