എപ്പോൾ വരുമെന്നറിയാത്ത ബസും കാത്തു ജനം നിൽക്കില്ലെന്നറിയാം: കെ.ബി.ഗണേഷ്കുമാർ
എപ്പോൾ വരുമെന്നറിയാത്ത ബസ് കാത്തു ജനം നിൽക്കില്ലെന്ന തിരിച്ചറിവ് എനിക്കുണ്ട്. പൊതുഗതാഗതം എന്നാൽ കെഎസ്ആർടിസി മാത്രമല്ല, സ്വകാര്യബസുകളും ഉൾപ്പെടും. 2001 ൽ 36,000 സ്വകാര്യബസുകൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഏഴായിരത്തിൽ താഴെ മാത്രം. ഇവരെക്കൂടി ഉൾപ്പെടുത്തി പൊതുഗതാഗതം ശക്തിപ്പെടുത്തും. കെഎസ്ആർടിസിയെ അപകടാവസ്ഥയിൽ നിന്നു രക്ഷപ്പെടുത്തും.

∙ പൊതുഗതാഗത സംവിധാനത്തിൽനിന്നു ജനം അകലുന്ന കാലത്ത് ഗതാഗതമന്ത്രിക്കും വകുപ്പിനും സ്ഥിരം രീതികൾ മതിയാകുമോ? പ്രത്യേകിച്ച് കെഎസ്ആർടിസിക്കു നഷ്ടക്കഥ മാത്രമുള്ളപ്പോൾ?
എപ്പോൾ വരുമെന്നറിയാത്ത ബസ് കാത്തു ജനം നിൽക്കില്ലെന്ന തിരിച്ചറിവ് എനിക്കുണ്ട്. പൊതുഗതാഗതം എന്നാൽ കെഎസ്ആർടിസി മാത്രമല്ല, സ്വകാര്യബസുകളും ഉൾപ്പെടും. 2001 ൽ 36,000 സ്വകാര്യബസുകൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഏഴായിരത്തിൽ താഴെ മാത്രം. ഇവരെക്കൂടി ഉൾപ്പെടുത്തി പൊതുഗതാഗതം ശക്തിപ്പെടുത്തും. കെഎസ്ആർടിസിയെ അപകടാവസ്ഥയിൽ നിന്നു രക്ഷപ്പെടുത്തും.
∙ തൊഴിലാളികൾക്കു വേണ്ടിയെന്നു വാദിക്കുന്ന സർക്കാർ ഭരിക്കുമ്പോഴാണ് കെഎസ്ആർടിസി ജീവനക്കാർക്കു കൃത്യമായി ശമ്പളം കിട്ടാത്തത്. വരുമാനം വർധിച്ചിട്ടും ശമ്പളമില്ല.
ജീവനക്കാർ കഷ്ടപ്പെട്ടു കൊണ്ടുവരുന്ന വരുമാനം ചോരാൻ അനുവദിക്കില്ല. ചെലവു ചുരുക്കി ശമ്പളം നൽകാനാകുമെന്നു കരുതുന്നു.
∙ ചോർച്ചയെന്നു പറഞ്ഞാൽ അഴിമതി ഉണ്ടെന്നാണോ ഉദ്ദേശിക്കുന്നത്.
അതെ, അഴിമതിയും ധൂർത്തുമൊക്കെ നിലനിൽക്കുന്നു. ലോക്കൽ പർച്ചേസിൽ ഇപ്പോഴും അഴിമതിയുണ്ട്. ബിൽ പാസാക്കുന്നതിൽ പോലും ഇടനിലക്കാർ ഉണ്ടെന്നാണ് അറിവ്. വരവിനും ചെലവിനും കൃത്യമായ കണക്കില്ല. ഇതെല്ലാം ചേർത്തു കംപ്യൂട്ടറൈസേഷൻ നടപ്പാക്കും.
∙ കെഎസ്ആർടിസിയിൽ പുതിയ പരീക്ഷണം എന്തെങ്കിലും മനസ്സിലുണ്ടോ?
പൊതുഗതാഗതം മെച്ചപ്പെടുത്താൻ കൃത്യമായൊരു ആശയം കയ്യിലുണ്ട്. അത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെ പ്രഖ്യാപിക്കും. കെഎസ്ആർടിസിക്ക് ആദ്യമായി എസി ബസ് വാങ്ങിയത് 2001 ൽ ഞാൻ മന്ത്രിയായപ്പോഴാണ്. 2 വോൾവോ ബസുകൾ. രാജ്യത്തെ ആർടിസികളിൽ ആദ്യമായിരുന്നു അത്. അതുപോലെ ചില പുതുമകൾ കൊണ്ടുവരും. ജനങ്ങളോടു വിശദീകരിക്കാൻ കഴിയാത്ത പരീക്ഷണമുണ്ടാകില്ല.
∙ റോഡ് ക്യാമറ വിവാദത്തിൽ ഇപ്പോഴും വ്യക്തതയില്ല. അപകടം കുറഞ്ഞുവെന്നു കൃത്യമായി വിശദീകരിക്കാനും കഴിയുന്നില്ല.
അപകടം കുറഞ്ഞെന്നാണു ലഭിച്ച വിവരം. ഡ്രൈവിങ് ലൈസൻസ് എന്നതു വിലപിടിപ്പുള്ള സാധനമാണെന്നു തെളിയിക്കുന്ന നടപടി കൊണ്ടുവരും. അതിലെ അഴിമതി അവസാനിപ്പിക്കും. ഇപ്പോൾ ലൈസൻസ് സസ്പെൻഡ് ചെയ്തുവെന്നു പറഞ്ഞാൽ പോലും ആരും മൈൻഡ് ചെയ്യുന്നില്ല.