മന്ത്രിമാറ്റത്തിനൊപ്പം പുതിയ പഴ്സനൽ സ്റ്റാഫും; ഖജനാവ് ഊറ്റി ഇരട്ട നിയമനം
തിരുവനന്തപുരം ∙ മന്ത്രിമാറ്റത്തിനുള്ള എൽഡിഎഫ് ധാരണ സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ ഖജനാവിന് അധിക ബാധ്യതയാകുന്നു. സ്ഥാനമൊഴിഞ്ഞ അഹമ്മദ് ദേവർകോവിലിന്റെയും ആന്റണി രാജുവിന്റെയും പഴ്സനൽ സ്റ്റാഫിൽ രാഷ്ട്രീയ നിയമനം നേടിയ 36 പേർ ഒഴിവായി. മന്ത്രി മാറുമ്പോൾ ഒഴിയുകയെന്ന കോ–ടെർമിനസ് വ്യവസ്ഥയിലാണ് പഴ്സനൽ സ്റ്റാഫിന്റെ നിയമനം. 2 വർഷം കഴിഞ്ഞതിനാൽ ഇവർക്കു പെൻഷൻ ലഭിക്കും. പുതിയ മന്ത്രിമാരുടെ സ്റ്റാഫിൽ അത്രതന്നെ രാഷ്ട്രീയ നിയമനം പുതുതായുണ്ടാകുകയും ചെയ്യും.

തിരുവനന്തപുരം ∙ മന്ത്രിമാറ്റത്തിനുള്ള എൽഡിഎഫ് ധാരണ സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ ഖജനാവിന് അധിക ബാധ്യതയാകുന്നു. സ്ഥാനമൊഴിഞ്ഞ അഹമ്മദ് ദേവർകോവിലിന്റെയും ആന്റണി രാജുവിന്റെയും പഴ്സനൽ സ്റ്റാഫിൽ രാഷ്ട്രീയ നിയമനം നേടിയ 36 പേർ ഒഴിവായി. മന്ത്രി മാറുമ്പോൾ ഒഴിയുകയെന്ന കോ–ടെർമിനസ് വ്യവസ്ഥയിലാണ് പഴ്സനൽ സ്റ്റാഫിന്റെ നിയമനം. 2 വർഷം കഴിഞ്ഞതിനാൽ ഇവർക്കു പെൻഷൻ ലഭിക്കും. പുതിയ മന്ത്രിമാരുടെ സ്റ്റാഫിൽ അത്രതന്നെ രാഷ്ട്രീയ നിയമനം പുതുതായുണ്ടാകുകയും ചെയ്യും. ഇവർക്കും 2 വർഷത്തിനുശേഷം പെൻഷന് അർഹത ലഭിക്കും.
സർക്കാർ 2 വർഷം പൂർത്തിയാക്കിയ ഇക്കൊല്ലം മേയ് മാസത്തിനുശേഷം പലരുടെ പഴ്സനൽ സ്റ്റാഫിലായി 10 പേരുടെ രാഷ്ട്രീയ നിയമനം വേറെയുമുണ്ടായതായി വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ സർക്കാർ തന്നെ സമ്മതിക്കുന്നു. ഇതുകൂടി ചേർക്കുമ്പോൾ കുറഞ്ഞത് 46 നിയമനങ്ങളുടെ അധികബാധ്യതയാണു സർക്കാരിനുണ്ടാകുന്നത്.
മേയ് മാസത്തിനുശേഷമുള്ള 10 രാഷ്ട്രീയ നിയമനങ്ങളിലൊന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സ്റ്റാഫിലാണ്. മന്ത്രിമാരുടെ സ്റ്റാഫിലെ നിയമനങ്ങളിങ്ങനെ: പി.എ.മുഹമ്മദ് റിയാസ്, വി.അബ്ദുറഹിമാൻ– 2 വീതം, റോഷി അഗസ്റ്റിൻ, വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, ആർ.ബിന്ദു, കെ.രാധാകൃഷ്ണൻ– ഒന്നു വീതം.
23 കാബിനറ്റ് റാങ്കുകാരുടെ പഴ്സനൽ സ്റ്റാഫിലായി ആകെ 559 പേരുള്ളതിൽ 394 പേർ നേരിട്ടു നിയമിക്കപ്പെട്ടവരാണെന്നു വിവരാവകാശ നിയമപ്രകാരം സർക്കാർ നൽകിയ മറുപടി വ്യക്തമാക്കുന്നു. ഇവർക്കെല്ലാം പെൻഷൻ കിട്ടും. 37 പേർ പുനർനിയമനം നേടിയവരാണ്.
പഴ്സനൽ സ്റ്റാഫിൽ 30 പേരാകാമെങ്കിലും 25 മതിയെന്നും പരമാവധി 15 പേരെ നേരിട്ടു നിയമിച്ചാൽ മതിയെന്നും എൽഡിഎഫ് തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും ഏതാനും മന്ത്രിമാരുടെയും കാര്യത്തിൽ ഇതു നടപ്പായില്ല.
ശമ്പളത്തിന് ഒരു വർഷം 40 കോടി
മിനിമം പെൻഷൻ കിട്ടാൻ 3 വർഷത്തെ സർവീസ് വേണമെന്നാണു ചട്ടം. എന്നാൽ, 2 വർഷവും ഒരു ദിവസവും സർവീസുണ്ടെങ്കിൽ 3 വർഷത്തെ സേവനമായി കണക്കാക്കാമെന്നു ചട്ടഭേദഗതി വന്നു. ഒരു സർക്കാരിന്റെ 5 വർഷ കാലയളവിൽ ഒരു തസ്തികയിൽ 2 പേരെ നിയമിക്കാൻ ഇതു സൗകര്യമൊരുക്കി. വെറും 2 വർഷത്തെ സേവനം കൊണ്ട് 4750 രൂപ മിനിമം പെൻഷനും സർക്കാർ ജീവനക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. 40 കോടിയോളം രൂപയാണ് ഇവരുടെ ശമ്പളത്തിനു സർക്കാർ ഒരു വർഷം ചെലവിടുന്നത്.