പത്തനംതിട്ട∙ സാമൂഹിക ജീവിതത്തിൽ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ യുവതലമുറയെ ഉണർത്തുന്നതിനു വേണ്ടി, ദുബായിലെ ലയൺസ് ക്ലബ് അടൂർ എമിറേറ്റ്സ് കേരളത്തിലെ കോളജുകളിലും ഹൈസ്കൂളുകളിലും ‘കളറിങ് ദ് ലൈവ്സ് ഒാഫ് യൂത്ത്’ എന്ന പേരിൽ 6 മാസം നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ ക്യാംപെയ്ൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ സാമൂഹിക ജീവിതത്തിൽ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ യുവതലമുറയെ ഉണർത്തുന്നതിനു വേണ്ടി, ദുബായിലെ ലയൺസ് ക്ലബ് അടൂർ എമിറേറ്റ്സ് കേരളത്തിലെ കോളജുകളിലും ഹൈസ്കൂളുകളിലും ‘കളറിങ് ദ് ലൈവ്സ് ഒാഫ് യൂത്ത്’ എന്ന പേരിൽ 6 മാസം നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ ക്യാംപെയ്ൻ നടത്തുന്നു.

ഇതിന്റെ ഭാഗമായി, സംവിധായകൻ എം.എ.നിഷാദ് ജൂറി ചെയർമാനായി ‘നോ ടു ഡ്രഗ്സ്’ തീമിൽ കോളജ്, സ്കൂൾ വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം, ഹാക്കത്തോൺ മത്സരം, വാക്കത്തോൺ, ഫ്ളാഷ് മോബ്, സ്പോർട്സ് മത്സരങ്ങൾ, കലാ മത്സരങ്ങൾ എന്നിവ നടത്തും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ഒന്നിന് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിൽ നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ആന്റോ ആന്റണി എംപി, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ, ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ADVERTISEMENT

പരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ മറ്റക്കുഴി ഹാഗിയ സോഫിയ പബ്ളിക് സ്കൂളിൽ ജനുവരി ആറിന് സ്കൂൾ വിദ്യാർഥികൾക്കായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കും. ഉദ്ഘാടനം രാവിലെ 9 മണിക്ക് ബെന്നി ബഹനാന്‍ എംപി നിര്‍വഹിക്കും.  വൈകിട്ട് നാലിന് സമാപന സമ്മേളനവും ലഹരിവിരുദ്ധ പ്രതിജ്ഞയും സമ്മാനദാനവും ഡോ.തോമസ് മാർ അത്തനാസിയോസിന്റെ അധ്യക്ഷതയിൽ എറണാകുളം ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് സനിത റഹിം നിർവഹിക്കും.

ഷോർട്ട് ഫിലിം മൽസരത്തിലെ വിജയികൾക്ക് ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് സമ്മാനം. രണ്ടാം സമ്മാനം അൻപതിനായിരം രൂപയും ശിൽപവും പ്രശസ്തിപത്രവും. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും adooremirates@gmail.com എന്ന വിലാസത്തിൽ ഇ മെയിൽ അയക്കുകയോ +91 94460 63241 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. അവസാന തീയതി മാർച്ച് 15.