എന്തോന്നെടേ ഇത്! കുന്തവും കുടച്ചക്രോം
ഈ കലോത്സവവും കുന്തവും കുടച്ചക്രവുമെന്നൊക്കെ പറഞ്ഞാ വല്യ ശല്യമാന്നാ നമ്മള് വിചാരിച്ചത്. വേദിയിലെ തണ്ണീർക്കൊടത്തിൽ വെള്ളം കമത്തുന്ന ഏജൻസിപ്പണിയാ ഞങ്ങക്ക്. പയങ്കര പണിയാ! എന്റെടേ... പക്ഷേ, ഇതിന്റെ ബായ്ക്ക്ഗ്രൗണ്ടീ നടക്കുന്ന കാര്യങ്ങള് കണ്ടാ നമ്മള് കരഞ്ഞു പോകുമെടേ...ജാതിയും മതവും

ഈ കലോത്സവവും കുന്തവും കുടച്ചക്രവുമെന്നൊക്കെ പറഞ്ഞാ വല്യ ശല്യമാന്നാ നമ്മള് വിചാരിച്ചത്. വേദിയിലെ തണ്ണീർക്കൊടത്തിൽ വെള്ളം കമത്തുന്ന ഏജൻസിപ്പണിയാ ഞങ്ങക്ക്. പയങ്കര പണിയാ!
എന്റെടേ... പക്ഷേ, ഇതിന്റെ ബായ്ക്ക്ഗ്രൗണ്ടീ നടക്കുന്ന കാര്യങ്ങള് കണ്ടാ നമ്മള് കരഞ്ഞു പോകുമെടേ...ജാതിയും മതവും കുന്ത്രാണ്ടവുമൊന്നുമില്ല. ഭയങ്കര മനുഷ്യത്വമാടേ കിടന്ന് കളിക്കുന്നത്. നമ്മൾ ഡാവടിച്ച് നിന്നപ്പോ കിട്ടിയ വിവരങ്ങളാ...
പിറ്റേന്ന് മത്സരിക്കാനൊള്ള കൊച്ചിന് തലേന്ന് നന്നായിട്ടൊന്നൊറങ്ങാൻ ഒരു എസി മുറിയെടുത്തു കൊടുക്കണമെന്ന് പറഞ്ഞ് ബഹളം വയ്ക്കുകയാ ഒരു സാറ്. വല്യകാശില്ലാത്ത വീട്ടിലെ പിള്ളേർക്ക് ഒരു കുറവും വരാതിരിക്കാൻ ഒരു മെസേജ് പോയാ മതി. ചറപറേന്ന് ഗൂഗിൾ പേ. എന്റെ എന്നല്ല നമ്മടെ കുഞ്ഞ് എന്നൊരു കരുതലാ എല്ലാർക്കും. ചുമ്മാതാന്നാ കൊല്ലത്തുകാരെല്ലാം കൂടി തള്ളേം പുള്ളേം എല്ലാം വിളിച്ചോണ്ട് വൈകിട്ട് ഇതു കാണാൻ എറങ്ങുന്നത്. എവർക്കൊന്നും വേറെ പണിയില്ലേന്ന് വിചാരിച്ചതാ.... നെനക്കെന്താ തോന്നി?
എനിക്ക് വേറൊരു കാര്യമാടേ മനസ്സിലായത്.
എന്തുവാ...?
മൊബൈലിലെ റീലു വിഴുങ്ങിയാന്നല്ലേ എന്റെ നേരമെല്ലാം പോകുന്നത്. ഇതങ്ങു തീർന്നുപോയാ എന്തോ ചെയ്യുമെന്ന് ഞാൻ ദിവസവും പേടിക്കാറൊണ്ട്. എന്നും പുതിയത് വേണ്ടേ. പക്ഷേ ഇപ്പപ്പേടിയില്ല. ഈ പുള്ളാരെല്ലാം കൂടി വളർന്നു വരികയല്ലേ... മിമിക്രി, അഭിനയം, ഡാൻസ്, പാട്ട്... റീലുകളുടെ ഒരു കെശയായിരിക്കും.
അതൊക്കെ തന്നാ നമ്മളും പറഞ്ഞത്.... ഇയാള് ആശ്രാമത്തോട്ടു ചെല്ല്. അവിടാ വെക്കം വെള്ളം തീരുന്നത്. തോനേ വേണം പുള്ളാർക്കും സാറമ്മാർക്കും കുടിക്കാൻ. ചെല്ലടേ...