വാക്കുതർക്കം എംഎൽഎയാണെന്ന കാര്യം അറിയാതെയെന്ന് എസ്ഐയുടെ മൊഴി
കണ്ണൂർ∙ എം.വിജിൻ എംഎൽഎയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടത് എംഎൽഎയാണെന്ന കാര്യം അറിയാതെയാണെന്നും നഴ്സിങ് അസോസിയേഷൻ നേതാവാണെന്നു കരുതിയാണു സംസാരിച്ചതെന്നും ടൗൺ എസ്ഐ പി.പി.ഷമീലിന്റെ മൊഴി. എംഎൽഎയോടു പേരു ചോദിച്ച വനിതാ ഉദ്യോഗസ്ഥയും എംഎൽഎയാണെന്നു മനസ്സിലായില്ലെന്നും എസ്ഐ പറഞ്ഞിട്ടാണു പേര് ചോദിച്ചതെന്നും മൊഴി നൽകിയിട്ടുണ്ട്.

കണ്ണൂർ∙ എം.വിജിൻ എംഎൽഎയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടത് എംഎൽഎയാണെന്ന കാര്യം അറിയാതെയാണെന്നും നഴ്സിങ് അസോസിയേഷൻ നേതാവാണെന്നു കരുതിയാണു സംസാരിച്ചതെന്നും ടൗൺ എസ്ഐ പി.പി.ഷമീലിന്റെ മൊഴി. എംഎൽഎയോടു പേരു ചോദിച്ച വനിതാ ഉദ്യോഗസ്ഥയും എംഎൽഎയാണെന്നു മനസ്സിലായില്ലെന്നും എസ്ഐ പറഞ്ഞിട്ടാണു പേര് ചോദിച്ചതെന്നും മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം കെജിഎൻഎ സമരത്തിലാണ് എസ്ഐയും എംഎൽഎയും തമ്മിൽ വാക്കേറ്റമുണ്ടായത്.
അതേസമയം, എസ്ഐക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് എം.വിജിൻ. നഴ്സുമാരുടെയും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെയും മൊഴികളെല്ലാം എസ്ഐക്ക് എതിരായതിനാൽ സ്ഥലംമാറ്റമുൾപ്പെടെയുള്ള വകുപ്പുതല നടപടികളുണ്ടാകാനാണു സാധ്യത. സിറ്റി എസിപി ടി.കെ.രത്നകുമാറാണ് അന്വേഷണം നടത്തുന്നത്. മൊഴിയെടുക്കൽ പൂർത്തിയായ സാഹചര്യത്തിൽ രണ്ടു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാറിന് കൈമാറും.