തിരുവനന്തപുരം∙ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ സൗരദൗത്യമായ ആദിത്യ എൽ1 പേടകം ഹെയ്‌ലോ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതിൽ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്‌സി) വഹിച്ച പങ്ക് നിർണായകമാണെന്ന് എൽപിഎസ്‌സി ഡയറക്ടർ ഡോ.വി.നാരായണൻ. ആദിത്യ എൽ1 ദൗത്യം വിജയകരമായതിനു പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയമലയിൽ നിർമിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ ഉപയോഗിച്ചാണ് പേടകത്തിന്റെ വേഗം കുറച്ച് ഭൂമിയിൽ നിന്നു 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഹെയ്‌ലോ ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. ആദിത്യ ദൗത്യത്തിന്റെ വിജയത്തിൽ എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദിത്യ എൽ1 സിഗ്നലുകൾ ഉടൻ തന്നെ ലഭ്യമായി തുടങ്ങും. തുടർന്നു പേലോഡുകൾ സ്വിച്ച് ഓൺ ചെയ്ത് കമ്മിഷൻ ചെയ്യും. ഇന്ത്യയുടെ സ്പേസ് സ്റ്റേഷൻ എന്ന സ്വപ്നം 2035ൽ യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഗഗൻയാൻ വർഷമാണെന്ന് ഐഎസ്ആർഒ മേധാവി പറഞ്ഞുകഴിഞ്ഞു. 2025ൽ മനുഷ്യനെ വഹിച്ചുള്ള ഗഗൻയാൻ സാധ്യമാകും. ഈ വർഷം ജൂണിൽ ഇതിന്റെ ഭാഗമായി ആളില്ലാതെ റോക്കറ്റ് പരീക്ഷിക്കും. ഘട്ടംഘട്ടമായി പരീക്ഷണങ്ങൾ പൂർത്തിയാക്കും. വികസിത രാഷ്ട്രത്തിലേക്കുള്ള ചവിട്ടുപടിയാണ് ഇപ്പോൾ നടക്കുന്ന ശാസ്ത്ര പരീക്ഷണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Aditya L1; A proud achievement for Liquid Propulsion Systems Center

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT