ചുരുങ്ങുന്ന പേശിക്കുള്ളിൽ വലിയൊരു കലാഹൃദയം!
കൊല്ലം ∙ ഓരോ നിമിഷവും ചുരുങ്ങിക്കൂടുന്ന പേശികൾക്കുള്ളിൽ ഓരോ നിമിഷവും വളർന്നുകൊണ്ടിരിക്കുന്ന ഒരു കലാഹൃദയമുണ്ട് അഞ്ജു ലക്ഷ്മിക്ക്. ആ ഹൃദയ പ്രേരണയിലാണ് അവൾ എല്ലാ കലോത്സവ വേദികളും സന്ദർശിച്ചത്. കല്ലുവാതുക്കൽ റോക്ക് ഹൗസിൽ അഭിഭാഷകനായ സുഗതന്റെയും പാരിപ്പള്ളി അമൃത സ്കൂൾ അധ്യാപികയായ വീണയുടെയും മകളായ

കൊല്ലം ∙ ഓരോ നിമിഷവും ചുരുങ്ങിക്കൂടുന്ന പേശികൾക്കുള്ളിൽ ഓരോ നിമിഷവും വളർന്നുകൊണ്ടിരിക്കുന്ന ഒരു കലാഹൃദയമുണ്ട് അഞ്ജു ലക്ഷ്മിക്ക്. ആ ഹൃദയ പ്രേരണയിലാണ് അവൾ എല്ലാ കലോത്സവ വേദികളും സന്ദർശിച്ചത്. കല്ലുവാതുക്കൽ റോക്ക് ഹൗസിൽ അഭിഭാഷകനായ സുഗതന്റെയും പാരിപ്പള്ളി അമൃത സ്കൂൾ അധ്യാപികയായ വീണയുടെയും മകളായ അഞ്ജുലക്ഷ്മിക്കു ജന്മനാ പേശികൾ ചുരുങ്ങുന്ന രോഗമുണ്ട്.
പരസഹായമില്ലാതെ അവൾക്കു നടക്കാൻ പോലുമാകില്ല. പക്ഷേ, കലയോടുള്ള സ്നേഹത്തിനു മുന്നിൽ പരിമിതികൾ തോൽവി സമ്മതിച്ചു. എംഎ മ്യൂസിക് ബിരുദധാരിയുമാണ് അഞ്ജു. എത്തിപ്പെടാൻ പറ്റുന്ന വേദികളിലെല്ലാം അവൾ എത്തി. മാതാപിതാക്കളും ഇരട്ടസഹോദരി അഞ്ജു പാർവതിയും ഒപ്പമുണ്ടായിരുന്നു.