ഗവർണർക്ക് കരിങ്കൊടി: എസ്എഫ്െഎ പ്രവർത്തകരുടെ അറ്റൻഡൻസ് റജിസ്റ്റർ ഹാജരാക്കണമെന്ന് െഹെക്കോടതി
കൊച്ചി ∙ തിരുവനന്തപുരം പാളയത്തു ഗവർണർക്കെതിരെ പ്രതിഷേധിക്കുകയും കരിങ്കൊടി കാട്ടി വാഹനം തടയുകയും ചെയ്തെന്ന കേസിൽ എസ്എഫ്ഐ പ്രവർത്തകർ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി. വിദ്യാർഥികളുടെ ഹാജർ റജിസ്റ്റർ ഉൾപ്പെടെ ഹാജരാക്കാൻ നിർദേശിച്ച ഹൈക്കോടതി ഏതു കോളജിലാണ് ഇവർ പഠിക്കുന്നതെന്ന് അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ജസ്റ്റിസ് സി.എസ്.ഡയസാണു ഹർജി പരിഗണിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽനിന്നു നേരത്തെ ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു. കേസിലെ ഒന്നു മുതൽ ഏഴുവരെ പ്രതികളായ യദുകൃഷ്ണൻ, ആഷിക് പ്രദീപ്, ആർ.ജി.ആഷിഷ്, ദിലീപ്, റയാൻ, അമൽ ഗഫൂർ, റിനോ സ്റ്റീഫൻ എന്നിവരുടെ ജാമ്യാപേക്ഷയാണു പരിഗണിച്ചത്. ഇവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് 14നു തള്ളിയിരുന്നു. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.