എസ്.സോമനാഥ് മനോരമ ന്യൂസ് വാർത്താതാരം;ഐഎസ്ആർഒയ്ക്ക് ലഭിച്ച അംഗീകാരമെന്ന് ചെയർമാൻ
കൊച്ചി ∙ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് 2023 ലെ മനോരമ ന്യൂസ് ന്യൂസ്മേക്കർ. കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ സഹകരണത്തോടെ മനോരമ ന്യൂസ് സംഘടിപ്പിച്ച അഭിപ്രായവോട്ടെടുപ്പിലാണ് സോമനാഥിനെ വാർത്താതാരമായി പ്രേക്ഷകർ തിരഞ്ഞെടുത്തത്.

പ്രേക്ഷകർക്ക് സോമനാഥ് നന്ദി പറഞ്ഞു. കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് ഓരോ നേട്ടവും യാഥാർഥ്യമാകുന്നത്. അതുകൊണ്ടുതന്നെ ഐഎസ്ആർഒയ്ക്കു കിട്ടിയ അംഗീകാരമായി ന്യൂസ്മേക്കർ പുരസ്കാരത്തെ കാണുന്നു. ശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്നവർക്കു പൊതുജനശ്രദ്ധ കിട്ടുന്നതു സമൂഹത്തിന്റെ മാറ്റത്തിന് ഉദാഹരണമാണെന്നും സോമനാഥ് പറഞ്ഞു.
മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്ത പരിപാടിയിൽ ചലച്ചിത്ര നടൻ സിദ്ദിഖ് ആണു ഫലപ്രഖ്യാപനം നടത്തിയത്. ലോകം ഉറ്റുനോക്കിയ ബഹിരാകാശദൗത്യത്തിന്റെ വിജയനായകൻ ന്യൂസ്മേക്കറായി തിരഞ്ഞെടുക്കപ്പെടണമെന്നു തന്റെയും വ്യക്തിപരമായ ആഗ്രഹമായിരുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു.
സംവിധായകൻ ജൂഡ് ആന്തണി ജോസഫ്, മാത്യു കുഴൽനാടൻ എംഎൽഎ, സ്പീക്കർ എ.എൻ.ഷംസീർ എന്നിവരും സോമനാഥിനൊപ്പം അന്തിമ റൗണ്ടിലെത്തിയിരുന്നു. മനോരമ ന്യൂസ്.കോം/ ന്യൂസ്മേക്കർ, മനോരമ ന്യൂസ് എന്നിവയിലൂടെ ഒന്നരമാസം നീണ്ട വോട്ടെടുപ്പിലാണു വിജയിയെ കണ്ടെത്തിയത്. എഴുത്തുകാരി തനൂജ ഭട്ടതിരി, മനോരമ ന്യൂസ് ഡയറക്ടർ ന്യൂസ് ജോണി ലൂക്കോസ് എന്നിവർ പ്രഖ്യാപന പരിപാടിയിൽ പങ്കെടുത്തു.
18 വർഷമെത്തിയ മനോരമ ന്യൂസ് ന്യൂസ്മേക്കറിന്റെ ചരിത്രത്തിൽ ഇതു രണ്ടാംതവണയാണ് ഐഎസ്ആർഒയുടെ ചെയർമാൻ ന്യൂസ്മേക്കറാകുന്നത്. 2008 ൽ ജി. മാധവൻ നായരായിരുന്നു ന്യൂസ്മേക്കർ.