പെരുമ്പാവൂർ ∙ കോൺഗ്രസ് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന മുതിർന്ന നേതാവും മുൻ മന്ത്രിയും കെപിസിസി ഉപാധ്യക്ഷനുമായിരുന്ന ടി.എച്ച്.മുസ്തഫ (82) അന്തരിച്ചു. അനാരോഗ്യം മൂലം ഏതാനും വർഷങ്ങളായി വിശ്രമജീവിതത്തിലായിരുന്നു. ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിനു ശേഷം ഇന്നലെ രാത്രി 8ന് മാറമ്പിള്ളി ജുമാമസ്ജിദിൽ കബറടക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പാവൂർ ∙ കോൺഗ്രസ് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന മുതിർന്ന നേതാവും മുൻ മന്ത്രിയും കെപിസിസി ഉപാധ്യക്ഷനുമായിരുന്ന ടി.എച്ച്.മുസ്തഫ (82) അന്തരിച്ചു. അനാരോഗ്യം മൂലം ഏതാനും വർഷങ്ങളായി വിശ്രമജീവിതത്തിലായിരുന്നു. ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിനു ശേഷം ഇന്നലെ രാത്രി 8ന് മാറമ്പിള്ളി ജുമാമസ്ജിദിൽ കബറടക്കി. ഭാര്യമാർ: റിഫ്ക, പരേതയായ ഹലീമ. മക്കൾ: ടി.എം.സാദിഖലി (ബിസിനസ്), ടി.എം.അബ്ദുൽ സത്താർ (ബിസിനസ്), ടി.എം.സക്കീർ ഹുസൈൻ (കെപിസിസി മുൻ സെക്രട്ടറി, പെരുമ്പാവൂർ നഗരസഭാ മുൻ അധ്യക്ഷൻ), ടി.എം.ഷംസുദീൻ (ഉടമ, ഹോട്ടൽ സുൽത്താൻ വീട്), ടി.എം.ഷൗക്കത്തലി (ബിസിനസ്), ടി.എം.സിറാജുദ്ദീൻ (ജനറൽ മാനേജർ, ആസ്റ്റർ മെഡിസിറ്റി ഗ്രൂപ്പ്, ദുബായ്), ഫാത്തിമ, ഐഷ. മരുമക്കൾ: ഡോ. അബ്ദുൽ റസാഖ്, റെഹനു, നദീറ, ഷിഫ, തസ്നിം, ഷാഹിദ. 

അഞ്ചുവട്ടം നിയമസഭാംഗമായിരുന്നു. 1991-1995 ലെ കെ.കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ, പൊതുവിതരണ മന്ത്രിയായി. 1982 ൽ കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവായിരുന്നു. 1977 ൽ ആലുവയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി. 1982, 87, 91, 2001 വർഷങ്ങളിൽ കുന്നത്തുനാട് മണ്ഡലത്തിൽനിന്നു നിയമസഭാംഗമായി. 

ADVERTISEMENT

1941 ഡിസംബർ 7നു വാഴക്കുളം തോട്ടത്തിൽ കോട്ടപ്പുറത്ത് ടി.കെ.എം. ഹൈദ്രോസിന്റെയും ഫാത്തിമ ബീവിയുടെയും മകനായി ജനിച്ച മുസ്തഫ സംഘടനാതലത്തിൽ ഒട്ടേറെ പദവികൾ വഹിച്ചു. 10 വർഷം എറണാകുളം ഡിസിസി പ്രസിഡന്റായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറിയും എഐസിസി അംഗവുമായി. കേരള ഖാദി വ്യവസായ ബോർഡ് വൈസ് ചെയർമാൻ, റബർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്, സിയാൽ ഡയറക്ടർ ബോർഡ് അംഗം, കേരള റബർ മാർക്കറ്റിങ് ഫെഡറേഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 
അനുശോചിച്ചു
തിരുവനന്തപുരം ∙ മുതിർന്ന കോൺഗ്രസ് നേതാവ് ടി.എച്ച്.മുസ്തഫയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മന്ത്രി, നിയമസഭാ സാമാജികൻ, കോൺഗ്രസ് നേതാവ് എന്നീ നിലകളിൽ അദ്ദേഹം കേരളത്തിന്റെ പൊതു, സാമൂഹിക മണ്ഡലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ടി.എച്ച്.മുസ്തഫ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരിൽ എന്നും ആവേശം നിറച്ച നേതാവായിരുന്നുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുസ്മരിച്ചു. 

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, സ്പീക്കർ എ.എൻ.ഷംസീർ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം കെ.സി.ജോസഫ്, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ  എന്നിവരും അനുശോചിച്ചു.

English Summary:

Congress leader and former minister TH Mustafa Passed Away