തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഐടി കമ്പനിയായ എക്സാലോജിക്കിന്റെ ഇടപാടുകൾ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധവും ദുരൂഹവുമാണെന്നു വ്യക്തമാക്കുന്ന റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) റിപ്പോർട്ടിനെതിരെ സിപിഎം. കരിമണൽ കമ്പനിക്ക് എക്സാലോജിക് സേവനം നൽകിയോ എന്ന് ആർഒസി അന്വേഷിച്ചിട്ടില്ലെന്നും അതിന് അവർക്ക് അവകാശമില്ലെന്നുമായിരുന്നു കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്റെ വാദം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഐടി കമ്പനിയായ എക്സാലോജിക്കിന്റെ ഇടപാടുകൾ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധവും ദുരൂഹവുമാണെന്നു വ്യക്തമാക്കുന്ന റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) റിപ്പോർട്ടിനെതിരെ സിപിഎം. കരിമണൽ കമ്പനിക്ക് എക്സാലോജിക് സേവനം നൽകിയോ എന്ന് ആർഒസി അന്വേഷിച്ചിട്ടില്ലെന്നും അതിന് അവർക്ക് അവകാശമില്ലെന്നുമായിരുന്നു കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്റെ വാദം. ആവശ്യപ്പെട്ട രേഖകളെല്ലാം വീണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീണയ്ക്കും മറ്റു സിപിഎം നേതാക്കൾക്കുമെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന വാദം പാർട്ടിപത്രത്തിലെ കോളത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ആവർത്തിച്ചു.

പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കൾക്കെതിരെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു നടത്തുന്ന വേട്ടയാടലിന്റെ ഭാഗമാണ് കേരളത്തിലെ നീക്കമെന്ന് എം.വി.ഗോവിന്ദൻ പറയുന്നു. കിഫ്ബിക്കും തോമസ് ഐസക്കിനും പി.രാജീവിനും മുഖ്യമന്ത്രിയുടെ മകൾക്കും എതിരായ അന്വേഷണമെല്ലാം ഇതിന്റെ ഭാഗമാണ്. അന്വേഷണങ്ങളെ ഭയക്കുന്നില്ല. രാഷ്ട്രീയമായി നേരിടും. സിപിഎമ്മിനെ വേട്ടയാടാൻ പിന്തുണ നൽകുന്ന കെപിസിസിയുടെ നിലപാട് സ്വന്തം ശവക്കുഴി കുഴിക്കുന്നതിന് സമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ADVERTISEMENT

അർധ ജുഡീഷ്യൽ സ്ഥാപനമായ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് പ്രോസിക്യൂഷൻ ആവശ്യമില്ലെന്നു കണ്ടെത്തിയ കാര്യത്തിൽ അന്വേഷണം വേണമെന്നു പറയുന്നതിന്റെ അർഥമെന്താണെന്നായിരുന്നു ബാലന്റെ ചോദ്യം.

സിഎംആർഎൽ കൊടുത്ത കണക്കിൽ 70 ശതമാനവും ശരിയായ ചെലവാണെന്നു കണക്കാക്കിയാണ് സെറ്റിൽമെന്റ് ബോർഡ് നികുതിയിളവ് അനുവദിച്ചത്. രാഷ്ട്രീയക്കാർക്കും ആരാധനാലയങ്ങൾക്കും കൊടുത്ത തുക ഉൾപ്പെടെയാണിത്. വീണയിൽ നിന്നു മതിയായ സേവനം കിട്ടിയില്ലെന്ന പരാതി അവർക്കില്ല. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിജിലൻസ് കോടതി തള്ളുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതിയിലെ റിവിഷൻ ഹർജിയിൽ വീണയ്ക്കും മുഖ്യമന്ത്രിക്കും നോട്ടിസ് അയയ്ക്കണോയെന്നു പോലും തീരുമാനിച്ചിട്ടില്ല. ഏത് ഏജൻസി അന്വേഷണം നടത്തിയാലും പ്രശ്നമില്ലെന്നും ബാലൻ പറഞ്ഞു.

English Summary:

CPM against Registrar of Companies report on Veena Vijayan and Exalogic company