മെഡിസെപ്: ജോലിയിൽ പ്രവേശിക്കുന്നവരും ആദ്യം മുതലുള്ള പ്രീമിയം അടയ്ക്കണം
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ മുഴുവൻ പാക്കേജും ലഭിക്കാനായി, പുതുതായി സർവീസിൽ പ്രവേശിക്കുന്നവരും പദ്ധതി നടപ്പാക്കിയതു മുതലുള്ള പ്രീമിയം അടയ്ക്കണമെന്ന് ധനവകുപ്പ് ഉത്തരവ്. എങ്കിൽ മാത്രമേ അവയവമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെ എല്ലാ പാക്കേജുകളുടെയും ആനുകൂല്യങ്ങൾ ലഭ്യമാകൂ.

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ മുഴുവൻ പാക്കേജും ലഭിക്കാനായി, പുതുതായി സർവീസിൽ പ്രവേശിക്കുന്നവരും പദ്ധതി നടപ്പാക്കിയതു മുതലുള്ള പ്രീമിയം അടയ്ക്കണമെന്ന് ധനവകുപ്പ് ഉത്തരവ്. എങ്കിൽ മാത്രമേ അവയവമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെ എല്ലാ പാക്കേജുകളുടെയും ആനുകൂല്യങ്ങൾ ലഭ്യമാകൂ. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി 2022 ജൂലൈ ഒന്നു മുതൽ 2025 ജൂലൈ ഒന്നു വരെ 3 വർഷത്തേക്കാണു കരാർ.
ഈ കാലയളവിൽ എപ്പോൾ ജോലിയിൽ പ്രവേശിച്ചാലും പ്രതിമാസം 500 വച്ച് ആദ്യം മുതലുള്ള പ്രീമിയം അടയ്ക്കണം. മൂന്നു വർഷത്തെയും തുക പൂർണമായും അടച്ചാലേ ആനുകൂല്യം ലഭിക്കൂ എന്ന കരാറാണ് കമ്പനിയുമായുള്ളതെന്നു ഉത്തരവിൽ പറയുന്നു. പുതുതായി ജോലിക്കു കയറുന്നവർക്കു കൂടി ബാധകമാക്കിയ കരാറാണ് കമ്പനിയുമായി ഒപ്പുവച്ചിരിക്കുന്നത്. പോളിസി കാലയളവിൽ മുൻകാല പ്രാബല്യത്തോടെ നിയമനം ലഭിക്കുന്ന എയ്ഡഡ് സ്കൂൾ, കോളജ് ജീവനക്കാർക്കും ഇതു ബാധകമാണ്. ഒരു വർഷത്തിലധികം ശൂന്യവേതനാവധിയിൽ പ്രവേശിക്കുന്നവരിൽ നിന്നും പ്രീമിയം ഈടാക്കും. ശൂന്യവേതനാവധിയിലും ഇവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ട്.