തിരുവനന്തപുരം ∙ കരിമണൽ കമ്പനിയായ സിഎംആർഎലും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും തമ്മിൽ നടത്തിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയിൽ വരുന്ന കുറ്റകൃത്യമെന്ന് റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) റിപ്പോർട്ട്. പണമിടപാട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) സിബിഐയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കരിമണൽ കമ്പനിയായ സിഎംആർഎലും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും തമ്മിൽ നടത്തിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയിൽ വരുന്ന കുറ്റകൃത്യമെന്ന് റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) റിപ്പോർട്ട്. പണമിടപാട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) സിബിഐയും അന്വേഷിക്കേണ്ട കുറ്റകൃത്യമാണെന്നും കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടിൽ ബെംഗളൂരു ആർഒസി പറയുന്നു.

പണം വാങ്ങിയതു സേവനത്തിനു പ്രതിഫലമായാണെന്നു തെളിയിക്കാനുള്ള രേഖകളൊന്നും എക്സാലോജിക് കമ്പനിക്കു ഹാജരാക്കാനായില്ലെന്നും കമ്പനി നിയമപ്രകാരം പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യം ഇരു കമ്പനികളും നടത്തിയതായി പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടെന്നും ആർഒസി റിപ്പോർട്ടിലുണ്ട്. 

ADVERTISEMENT

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കഴിഞ്ഞ ദിവസം എക്സാലോജിക്–സിഎംആർഎൽ ഇടപാടിൽ കോർപറേറ്റ്കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്. ഇ.ഡിയും സിബിഐയും പോലെയുള്ള അന്വേഷണ ഏജൻസികളിലേക്കു കേസ് കൈമാറുന്നതിനു മുൻപുള്ള നടപടിക്രമമാണു മന്ത്രാലയം സ്വീകരിച്ചതെന്നാണു വിവരം.

സിഎംആർഎലിൽനിന്ന് വീണയുടെ കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് ഐടി സേവനത്തിനു പകരമായാണെന്നായിരുന്നു ആദായനികുതി തർക്കപരിഹാര ബോർഡിന്റെ ഉത്തരവു വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും വാദം. 

ADVERTISEMENT

എക്സാലോജിക്കിന്റെ ഭാഗം കേൾക്കാതെയാണു തീരുമാനമെടുത്തതെന്നും വാങ്ങിയ പണത്തിനു നികുതിയടച്ചെന്നുമെല്ലാം ന്യായീകരിച്ചു. ഈ വാദങ്ങളെല്ലാം തള്ളുന്നതാണ് ആർഒസി റിപ്പോർട്ട്. അവസരം നൽകിയിട്ടും കമ്പനികൾ കരാറിൽ ഏർപ്പെട്ടതിന്റെ രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാങ്ങിയ പണത്തിന്റെ ജിഎസ്ടി അടച്ചെന്ന വിവരം മാത്രമാണ് എക്സാലോജിക് കൈമാറിയത്. 

സോഫ്റ്റ്‌വെയർ സേവനം ആവശ്യപ്പെട്ട് സിഎംആർഎൽ പരസ്യം നൽകിയതിന്റെ രേഖകളില്ല. ഇടപാടിനു മുൻപോ ശേഷമോ ഇരു കമ്പനികളും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയതിന്റെ രേഖകളുമില്ല. കമ്പനികാര്യ ഇടപാടുകളിൽ തട്ടിപ്പു നടത്തുന്നതിനെതിരെ കമ്പനി നിയമത്തിൽ നിർദേശിക്കുന്ന വകുപ്പ് 447, രേഖകളിൽ കൃത്രിമം കാണിച്ചതിനെതിരെയുള്ള വകുപ്പ് 448 എന്നിവ പ്രകാരം എക്സാലോജിക്കിനെതിരെ നടപടിയെടുക്കാം. 

ADVERTISEMENT

സർക്കാർ ഓഹരിയുള്ള കമ്പനിയാണു സിഎംആർഎൽ. മറ്റൊരു കമ്പനിയുമായി ഇടപാടു നടത്തുമ്പോൾ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ അറിയിക്കണം. എന്നാൽ, എക്സാലോജിക്കുമായി നടത്തിയ ഇടപാട് സിഎംആർഎൽ ബോർഡിനെ അറിയിച്ചിട്ടില്ല. ഇതു കമ്പനി നിയമം വകുപ്പ് 188ന്റെ ലംഘനമാണ്.

ചെയ്യാത്ത സേവനത്തിനാണ് എക്സാലോജിക് സൊലൂഷൻസ് സിഎംആർഎലിൽനിന്നു പണം കൈപ്പറ്റിയതെന്ന, ആദായനികുതി തർക്കപരിഹാര ബോർഡിന്റെ കണ്ടെത്തൽ ശരിവയ്ക്കുന്നതാണ് ആർഒസി റിപ്പോർട്ട്. വിശദാന്വേഷണം വേണമെന്നും എക്സാലോജിക്കിന്റെയും സിഎംആർഎലിന്റെയും മുഴുവൻ കണക്കുകളും പരിശോധിക്കണമെന്നും ആർഒസി റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

English Summary:

Registrar of Companies report against Veena Vijayan company