അടുത്ത വർഷം കേന്ദ്രം വെട്ടും 14,000 കോടി; വെട്ടുന്ന തുകയും വരുമാനമായി ബജറ്റിൽ ചേർക്കാൻ കേരളം
തിരുവനന്തപുരം ∙ അടുത്ത സാമ്പത്തിക വർഷം സംസ്ഥാനത്തിനു കടമെടുക്കാവുന്ന തുകയിൽ നിന്നു 14,000 കോടി രൂപ കേന്ദ്രം വെട്ടിക്കുറയ്ക്കുമെന്നു കേരളത്തിന്റെ കണക്ക്. എന്നാൽ, വെട്ടിക്കുറയ്ക്കാൻ ഇടയുള്ള തുക കേരളം ബജറ്റിലെ വരുമാനത്തിൽ കുറവു ചെയ്യില്ല. പകരം 14,000 കോടിയടക്കം കടമെടുക്കാൻ അവകാശമുള്ള 35,500 കോടി രൂപയും ബജറ്റിൽ വരവായി രേഖപ്പെടുത്താനാണു സംസ്ഥാന സർക്കാരിന്റെ തീരുമാനം.

സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 3 ശതമാനമാണു സംസ്ഥാനങ്ങൾക്കു കടമെടുക്കാൻ കഴിയുക. ഇൗ വർഷം 32,442 കോടി രൂപയാണു പൊതുവിപണിയിൽ നിന്നു സംസ്ഥാന സർക്കാരിന് കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയത്. എന്നാൽ, കിഫ്ബിയും പെൻഷൻ കമ്പനിയും മറ്റും വായ്പയെടുത്തതിന്റെ പേരിൽ സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കേന്ദ്രം ഗണ്യമായി വെട്ടിക്കുറച്ചു. അടുത്ത വർഷവും കേരളം ഇതു പ്രതീക്ഷിക്കുകയാണ്. പ്രോവിഡന്റ് ഫണ്ട് അടക്കം ഉൾപ്പെട്ട പബ്ലിക് അക്കൗണ്ടിലെ 8,000 കോടിയുടെ നിക്ഷേപവും കിഫ്ബി, പെൻഷൻ കമ്പനി തുടങ്ങിയവ വായ്പയെടുത്തവ വകയിൽ 6,000 കോടിയും വെട്ടിക്കുറയ്ക്കും.
ഇൗ വെട്ടിക്കുറയ്ക്കുന്ന തുക കേരളത്തിന്റെ അവകാശമാണെന്നു സ്ഥാപിക്കാനാണ് ബജറ്റിൽ വരുമാനമായി ഉൾപ്പെടുത്തുന്നത്. പക്ഷേ, 14,000 കോടിയുടെ വരുമാനം ബജറ്റിൽ കാണിക്കുകയും അത്രയും തുക ചെലവിനത്തിൽ കാണിക്കുകയും ചെയ്യുന്നത് സർക്കാരിനു തിരിച്ചടിയാകാനും ഇടയുണ്ട്. ഒന്നുകിൽ 14,000 കോടിയുടെ വരുമാനം മറ്റു മേഖലകളിൽ നിന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ അത്രയും ചെലവു വെട്ടിക്കുറയ്ക്കണം. ഇതു ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികളുടെ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കും.
സുപ്രീംകോടതി വിധി നിർണായകം
സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കേന്ദ്രം വെട്ടിക്കുറച്ചതിനെതിരെ സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള ഹർജിയിലാണ് കേരളത്തിന്റെ ഏക പ്രതീക്ഷ. കേസിൽ കേന്ദ്രത്തിനു നോട്ടിസ് അയച്ചിട്ടുണ്ട്. 25ന് വീണ്ടും പരിഗണിക്കും.