ബാലജനസഖ്യം പ്രസംഗമത്സരം:പെൺകുട്ടികൾക്ക് മിന്നുംവിജയം
കൊച്ചി ∙ അഖില കേരള ബാലജനസഖ്യം അംഗങ്ങൾക്കുള്ള ഡോ.പി.സി.അലക്സാണ്ടർ മെമ്മോറിയൽ പ്രസംഗ മത്സരത്തിൽ 4 വിഭാഗങ്ങളിൽ ഒന്നിലൊഴികെ എല്ലാറ്റിലും പെൺകുട്ടികളുടെ ആധിപത്യം. സഖ്യത്തിന്റെ 11 മേഖലകളിൽ നടത്തിയ മത്സരങ്ങളിൽ മുന്നിലെത്തിയ 41 പേരാണു ഫൈനലിൽ മത്സരിച്ചത്. മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ്, എംജി സർവകലാശാലാ

കൊച്ചി ∙ അഖില കേരള ബാലജനസഖ്യം അംഗങ്ങൾക്കുള്ള ഡോ.പി.സി.അലക്സാണ്ടർ മെമ്മോറിയൽ പ്രസംഗ മത്സരത്തിൽ 4 വിഭാഗങ്ങളിൽ ഒന്നിലൊഴികെ എല്ലാറ്റിലും പെൺകുട്ടികളുടെ ആധിപത്യം.
സഖ്യത്തിന്റെ 11 മേഖലകളിൽ നടത്തിയ മത്സരങ്ങളിൽ മുന്നിലെത്തിയ 41 പേരാണു ഫൈനലിൽ മത്സരിച്ചത്. മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ്, എംജി സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ, മുൻ പ്രോ വൈസ് ചാൻസലർ ഷീന ഷുക്കൂർ എന്നിവരായിരുന്നു വിധികർത്താക്കൾ.
സീനിയർ മലയാളം, ഇംഗ്ലിഷ് വിഭാഗങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കു യഥാക്രമം 15,000 രൂപ, 10,000 രൂപ, 5000 രൂപ വീതം സമ്മാനം ലഭിച്ചു. ജൂനിയർ മലയാളം, ഇംഗ്ലിഷ് വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 10,000 രൂപ, 7500 രൂപ, 5000 രൂപ വീതം സമ്മാനം.
വിജയികൾ
∙ ജൂനിയർ മലയാളം: 1. എസ്.നന്മ, തിരുവനന്തപുരം യൂണിയൻ, തിരുവനന്തപുരം ഹോളി എയ്ഞ്ചൽസ് സിബിഎസ്ഇ സ്കൂൾ 7–ാം ക്ലാസ് വിദ്യാർഥി, 2. ക്രിസ്റ്റി ജേക്കബ്, കൊല്ലം ചാത്തന്നൂർ യൂണിയൻ, കൈതക്കുഴി നെഹ്റു മെമ്മോറിയൽ പബ്ലിക് സ്കൂൾ 7–ാം ക്ലാസ് വിദ്യാർഥി 3. എൻ.എസ്.പ്രണവ, മലപ്പുറം പൊന്നാനി യൂണിയൻ, ചങ്ങരംകുളം ലെസൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാംപസ് 7–ാം ക്ലാസ് വിദ്യാർഥി.
∙ സീനിയർ മലയാളം: 1.കെ.എസ്.ഏബൽ തോമസ്, എറണാകുളം യൂണിയൻ, ചാത്യാത്ത് സെന്റ് ജോസഫ്സ് ഹൈസ്കൂൾ 9–ാം ക്ലാസ് വിദ്യാർഥി, 2. എസ്.ഉമ, തിരുവനന്തപുരം യൂണിയൻ, തിരുവനന്തപുരം കോട്ടൺഹിൽ ഗവ.ജിഎച്ച്എസ്എസ് 8–ാം ക്ലാസ് വിദ്യാർഥി, 3. ഗൗതമി ഗിരീഷ്, കൊല്ലം അഞ്ചൽ യൂണിയൻ, സെന്റ് ജോസഫ്സ് സ്കൂൾ, അഞ്ചൽ 12–ാം ക്ലാസ് വിദ്യാർഥി.
∙ ജൂനിയർ ഇംഗ്ലിഷ്: 1. തൻസി ബാല, എറണാകുളം യൂണിയൻ, എറണാകുളം സെന്റ് തെരേസാസ് സ്കൂൾ, 2. ശബരീഷ് ഹരി, കോട്ടയം കാഞ്ഞിരപ്പള്ളി യൂണിയൻ, ആൽഫീൻ പബ്ലിക് സ്കൂൾ, കാഞ്ഞിരപ്പള്ളി ഏഴാം ക്ലാസ് വിദ്യാർഥി, 3. കെ.ടി.നന്ദിത, പാലക്കാട് യൂണിയൻ, കേന്ദ്രീയ വിദ്യാലയ കഞ്ചിക്കോട് എട്ടാം ക്ലാസ് വിദ്യാർഥി.
∙ സീനിയർ ഇംഗ്ലിഷ്: 1. ശ്രിയ സുരേഷ്, പാലക്കാട് യൂണിയൻ, കാണിക്കമാതാ കോൺവെന്റ് ഇംഗ്ലിഷ് മീഡിയം ജിഎച്ച്എസ്എസ് 10–ാം ക്ലാസ് വിദ്യാർഥി, 2. ഹയ ഫാത്തിമ, മലപ്പുറം പെരിന്തൽമണ്ണ യൂണിയൻ, പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂൾ 10–ാം ക്ലാസ് വിദ്യാർഥി, 3. തീർഥ ദേവി, ആലപ്പുഴ നൂറനാട് യൂണിയൻ, സെന്റ് ജോസഫ്സ് കോൺവന്റ് ഇംഗ്ലിഷ് മീഡിയം സ്കൂൾ, പറയംകുളം 9–ാം ക്ലാസ് വിദ്യാർഥി.
വിജയികൾക്കു മലയാള മനോരമ ചീഫ് റസിഡന്റ് എഡിറ്റർ ഹർഷ മാത്യു കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. പി.സി.അലക്സാണ്ടർ മെമ്മോറിയൽ ഫൗണ്ടേഷൻ എൻഡോവ്മെന്റ് മാനേജിങ് ട്രസ്റ്റി ജേക്കബ് ചെറിയാനും പങ്കെടുത്തു.
മലയാള മനോരമ പി ആൻഡ് എ ചീഫ് ജനറൽ മാനേജർ എഡ്വിൻ വിനോദ് ജെയിംസ്, ബാലജന സഖ്യം സംസ്ഥാന പ്രസിഡന്റ് പ്രഗത്ഭ എല്ലൻ പുന്നൻ, സെക്രട്ടറി ഗൗരി ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.