എക്സാലോജിക്– സിഎംആർഎൽ ഇടപാട് വഞ്ചനാപരം, ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യം: ആർഒസി
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസും കരിമണൽ കമ്പനിയായ സിഎംആർഎലും തമ്മിൽ നടന്നത് ‘ഫ്രോഡുലന്റ്’ (വഞ്ചനാപരമായ) പണമിടപാടെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) വ്യക്തമാക്കുന്നു.

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസും കരിമണൽ കമ്പനിയായ സിഎംആർഎലും തമ്മിൽ നടന്നത് ‘ഫ്രോഡുലന്റ്’ (വഞ്ചനാപരമായ) പണമിടപാടെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) വ്യക്തമാക്കുന്നു. സമഗ്ര അന്വേഷണത്തിലേ എല്ലാ വസ്തുതകളും പുറത്തുവരൂ. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണു നടന്നത്. എക്സാലോജിക്കിന്റെ കണക്കുകളും സിഎംആർഎലിന്റെ മുഴുവൻ അക്കൗണ്ട് രേഖകളും കണക്കുകളും കൊച്ചി ആർഒസി പരിശോധിക്കണമെന്നും ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തു.
സിഎംആർഎലിന്റെ വിപുലമായ വ്യാവസായിക പ്രവർത്തനവും രാഷ്ട്രീയ പാർട്ടികൾക്കും മറ്റു പലർക്കും പണം നൽകിയതും കണക്കിലെടുക്കുമ്പോൾ സിഎംആർഎലിനും അതിന്റെ മാനേജ്മെന്റിനുമെതിരെ വിശദമായ അന്വേഷണം വേണം.
കമ്പനി നിയമപ്രകാരം ശിക്ഷിക്കാവുന്ന കുറ്റങ്ങൾ
∙ പ്രവർത്തനം മരവിപ്പിക്കാൻ എക്സാലോജിക് നൽകിയ അപേക്ഷയ്ക്കൊപ്പം നൽകിയതു വ്യാജ സത്യവാങ്മൂലം: 447, 448, 449 വകുപ്പുകൾപ്രകാരം പിഴയും തടവും വിധിക്കാം.
∙ മുഖ്യമന്ത്രിക്കു നിയന്ത്രണമുള്ള കെഎസ്ഐഡിസി ഡയറക്ടറായ കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകൾ നടത്തിയ ഇടപാട് ‘തൽപര കക്ഷി’ (റിലേറ്റഡ് പാർട്ടി) ഗണത്തിലുള്ളത്. ഇക്കാര്യം സിഎംആർഎൽ മറച്ചുവച്ചത് 188–ാം വകുപ്പു പ്രകാരം 5 ലക്ഷം രൂപ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റം.
∙ കമ്പനിയുടെ പ്രവർത്തനം മരവിപ്പിച്ചാൽ 30 ദിവസത്തിനകം വാർഷിക റിട്ടേൺ ഫയൽ ചെയ്യണമെന്ന വ്യവസ്ഥ (455–ാം വകുപ്പ്) ലംഘിച്ചു. 6 മാസം കഴിഞ്ഞതിനാൽ ഫീസിന്റെ 18 ഇരട്ടി പിഴ ചുമത്താം.
∙ എക്സാലോജിക്കിന്റെ ഓഡിറ്റ് റിപ്പോർട്ട് നൽകിയത് ഓഡിറ്ററുടെ ഒപ്പില്ലാതെ: 136–ാം വകുപ്പു പ്രകാരം 25,000 രൂപ പിഴ ചുമത്താം.