കേന്ദ്രമന്ത്രി ആക്കാമെന്ന് ബിജെപി പറഞ്ഞു; നരേന്ദ്ര മോദി തൃശൂരിൽ മത്സരിച്ചേക്കാം: ശ്രേയാംസ് കുമാർ
ബത്തേരി ∙ ബിജെപി തനിക്കു കേന്ദ്രമന്ത്രിസ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്തിരുന്നതായി ആർജെഡി സംസ്ഥാന പ്രിസിഡന്റ് എം.വി.ശ്രേയാംസ്കുമാർ. എന്നാൽ, രാജ്യത്തെ മുഴുവനാളുകളും പോയാലും താൻ ബിജെപിയിൽ പോകില്ലെന്നും ശ്രേയാംസ്കുമാർ പറഞ്ഞു. രാഷ്ട്രീയ യുവ ജനതാദൾ സംസ്ഥാന ക്യാംപ് മുത്തങ്ങയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബത്തേരി ∙ ബിജെപി തനിക്കു കേന്ദ്രമന്ത്രിസ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്തിരുന്നതായി ആർജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാർ. എന്നാൽ, രാജ്യത്തെ മുഴുവനാളുകളും പോയാലും താൻ ബിജെപിയിൽ പോകില്ലെന്നും ശ്രേയാംസ്കുമാർ പറഞ്ഞു. രാഷ്ട്രീയ യുവ ജനതാദൾ സംസ്ഥാന ക്യാംപ് മുത്തങ്ങയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സരിക്കാൻ മോദി ദക്ഷിണേന്ത്യ തിരഞ്ഞെടുത്താൽ അതു തൃശൂരിലാകാൻ സാധ്യതയുണ്ടെന്നു തന്നോടു ടി.എൻ.പ്രതാപൻ പറഞ്ഞിട്ടുണ്ട്. ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്താൻ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തണമെന്നും ശ്രേയാംസ്കുമാർ പറഞ്ഞു. ആർവൈജെഡി സംസ്ഥാന പ്രസിഡന്റ് സിബിൻ തേവലക്കര അധ്യക്ഷത വഹിച്ചു. ഇന്നു സമാപന സമ്മേളനം ആർജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്യും.