കുമ്പനാട്∙ ‘ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ’ എന്ന മുഖ്യമന്ത്രിയുടെ പരാമർശം ഏറെ വേദനിപ്പിച്ചതായി ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള. ഐപിസി ശതാബ്ദി കൺവൻഷനിൽ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതേ വേദിയിൽ മുഖ്യമന്ത്രി അങ്ങനെ വിളിച്ചതു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കൂടിയാണ്. പുഞ്ചിരിച്ചു കൈകൊടുത്തു പ്രധാനമന്ത്രിയെ സ്വീകരിക്കുന്നയാളാണ് അങ്ങനെ പറഞ്ഞത്. താൻ അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കുന്നു. അദ്ദേഹം ഇനിയും അങ്ങനെ പറയാൻ ഇടവരുത്തരുതേയെന്നാണു പ്രാർഥന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമ്പനാട്∙ ‘ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ’ എന്ന മുഖ്യമന്ത്രിയുടെ പരാമർശം ഏറെ വേദനിപ്പിച്ചതായി ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള. 

ഐപിസി ശതാബ്ദി കൺവൻഷനിൽ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതേ വേദിയിൽ മുഖ്യമന്ത്രി അങ്ങനെ വിളിച്ചതു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കൂടിയാണ്. പുഞ്ചിരിച്ചു കൈകൊടുത്തു പ്രധാനമന്ത്രിയെ സ്വീകരിക്കുന്നയാളാണ് അങ്ങനെ പറഞ്ഞത്. താൻ അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കുന്നു. അദ്ദേഹം ഇനിയും അങ്ങനെ പറയാൻ ഇടവരുത്തരുതേയെന്നാണു പ്രാർഥന.  

ADVERTISEMENT

ഷാർജയിൽ മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയി സന്ദർശനം നടത്തിയതിന്റെ ഓർമയ്ക്കായി അവിടത്തെ ഭരണാധികാരികൾ ഇന്ത്യയ്ക്കു സ്ഥലം നൽകിയപ്പോൾ ക്ഷേത്രം നിർമിക്കാനല്ല അതു കൈമാറിയത്. മറിച്ച് ഐപിസിക്ക് ആരാധനാലയത്തിനാണ് അതു വിട്ടുനൽകിയത്. കൺവൻഷനിൽ പ്രസംഗിക്കാനെത്തിയ 3 പേർക്കു കോൺഫറൻസ് വീസ ലഭ്യമാക്കിയതും ഈ സർക്കാരാണ്. കഴിഞ്ഞ 15 കൊല്ലമായി അങ്ങനെ വീസ നൽകാറില്ലെന്ന് ഇവിടെ വന്നു പ്രസംഗിച്ച തിരുവനന്തപുരം എംപി ഇക്കാര്യങ്ങൾ ഓർക്കണം.

മണിപ്പുരുമായി ബന്ധപ്പെട്ടു സത്യത്തോടു പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ പറയുന്നതു ദൗർഭാഗ്യകരമാണ്. അവിടെ നടന്നതു വർഗീയ ലഹളയല്ല, വംശീയ കലാപമാണ്.  കഴിഞ്ഞ 17 കൊല്ലമായി അവിടെ 1037 കുക്കികളെ കൊന്നൊടുക്കിയിട്ടുണ്ട്. നാഗന്മാരാണ് അവരെ ആക്രമിക്കുന്നത്. ജനസംഖ്യയുടെ 14 ശതമാനം കുക്കികൾ, 24 ശതമാനം നാഗന്മാർ, ബാക്കിയുള്ള വലിയ ശതമാനം മെയ്തികളാണ്. മെയ്തികളിലും ക്രിസ്ത്യാനികളുണ്ട്.

ADVERTISEMENT

4 വർഷം മുൻപു പ്രധാനമന്ത്രി ഇടപെട്ടു നാഗന്മാരുമായി ചർച്ച നടത്തിയാണ് അവിടെ ശാന്തിയുണ്ടായത്. കുക്കികളും നാഗന്മാരും ക്രിസ്ത്യാനികളാണ്. നാഗാ വിഭാഗത്തിന്റെ പള്ളികളൊന്നും തകർക്കപ്പെട്ടിട്ടില്ല. ആദിവാസികളായ കുക്കികളുടെ കൈവശമാണ് 82 ശതമാനം ഭൂമിയും. 2013ൽ മെയ്തികളെ ആദിവാസി പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്രം ശുപാർശ ചെയ്തു. ഈ ഉത്തരവ് അയച്ചവരാണ് ഇപ്പോൾ പ്രസംഗിച്ചു നടക്കുന്നത്. കോടതിയിൽ കേസ് വന്നപ്പോൾ ശുപാർശ നടപ്പാക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.

സത്യം മനസ്സിലാക്കണമെന്ന് ഇന്ത്യയിലെ മാർപാപ്പയുടെ പ്രതിനിധിയായ മുംബൈ ആർച്ച് ബിഷപ്പിനോടു പറഞ്ഞപ്പോൾ അദ്ദേഹം അതേക്കുറിച്ച് അന്വേഷിച്ച ശേഷം വർഗീയ കലാപമല്ല, വംശീയ കലാപമാണെന്നു തുറന്നുപറഞ്ഞതോടെയാണു കുപ്രചാരണം അവസാനിച്ചതെന്നു പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു.

ADVERTISEMENT

ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ.ടി.വൽസൻ ഏബ്രഹാം അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ്,പാസ്റ്റർ ഡോ.തോംസൺ കെ.മാത്യു എന്നിവർ പ്രസംഗിച്ചു. ബിജെപി നേതാക്കളായ ജെ.ആർ.പത്മകുമാർ, നോബിൾ മാത്യു, വിക്ടർ ടി.തോമസ്, കെപിസിസി സെക്രട്ടറി എബി കുര്യാക്കോസ്, രാജൻ കണ്ണാട്ട് എന്നിവർ പങ്കെടുത്തു.

മിഷനറിമാരെ പീഡിപ്പിക്കുന്നത് ഭാരതീയതയല്ല: ശശി തരൂർ

കുമ്പനാട് ∙ സേവനം ചെയ്യാനെത്തുന്ന മിഷനറിമാരെ പീഡിപ്പിക്കുന്നതു ഭാരതീയതയല്ലെന്നു ശശി തരൂർ എംപി. ഐപിസി ശതാബ്ദി കൺവൻഷൻ വേദിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന, സ്വന്തം മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പു നൽകുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങൾ സ്വന്തമായി നിയമങ്ങളുണ്ടാക്കി മിഷനറിമാരെ അറസ്റ്റ് ചെയ്യുകയാണ്. ഇതെല്ലാം രാജ്യത്തിന്റെ കഷ്ടകാലത്തിന്റെ അടയാളങ്ങളാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ മതരാഷ്ട്രമല്ലാത്ത ഭാഗമായിരുന്നു ഇന്ത്യ. മഹാത്മാഗാന്ധി മുതലുള്ള മഹാരഥന്മാരെല്ലാം എല്ലാ മതങ്ങളെയും അംഗീകരിച്ചിരുന്നു എന്നും തരൂർ പറഞ്ഞു. 

ദിവസവും മൂന്ന് ക്രൈസ്തവർ വീതം ആക്രമിക്കപ്പെടുന്നു: സതീശൻ

കുമ്പനാട് ∙ ക്രൈസ്തവ സമൂഹം രാജ്യത്തെ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഐപിസി ശതാബ്ദി ജനറൽ കൺവൻഷൻ വേദിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കനുസരിച്ചു കഴിഞ്ഞ വർഷം 700 അക്രമ സംഭവങ്ങളാണു ക്രൈസ്തവർക്കെതിരെ രാജ്യത്തുണ്ടായത്. മതമേലധ്യക്ഷന്മാർക്കു പ്രധാനമന്ത്രി ക്രിസ്മസ് വിരുന്നു നൽകിയ ദിവസം രാജ്യത്ത് 23 ആക്രമണങ്ങളുണ്ടായി. 

ദിവസവും ശരാശരി 3 ക്രൈസ്തവർ വീതം ആക്രമിക്കപ്പെടുന്നു. ഒട്ടേറെ പുരോഹിതർ ജയിലുകളിലാണ്. 8 മാസമായി, മണിപ്പുർ ഇപ്പോഴും കത്തിയെരിയുകയാണ്. മണിപ്പുർ കത്തിയെരിയുമ്പോൾ ഭരണാധികാരികൾ വീണ വായിക്കുകയാണെന്നും സതീശൻ പറഞ്ഞു. 

English Summary:

Chief minister's remark hurt a lot says PS Sreedharan Pillai