ലക്ഷങ്ങൾ കൈകോർത്ത് ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല
തിരുവനന്തപുരം ∙ കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ 10 ലക്ഷത്തോളം പേർ അണിചേർന്നു. അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹിം കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽ ആദ്യ കണ്ണിയായി തുടങ്ങിയ മനുഷ്യച്ചങ്ങലയിൽ അവസാന കണ്ണിയായത് തിരുവനന്തപുരത്ത് രാജ്ഭവനു മുന്നിൽ ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റ് ഇ.പി.ജയരാജൻ. ‘മനുഷ്യച്ചങ്ങല മനുഷ്യമതിലും മനുഷ്യക്കോട്ടയുമായി മാറി’യെന്നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തില്ലെങ്കിലും ഭാര്യ കമല വിജയനും മകൾ വീണയും അണിചേർന്നു. മന്ത്രിമാരും പങ്കെടുത്തില്ല. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, ഡിവൈഎഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹിമാഘ്ന ഭട്ടാചാര്യ, സിപിഐ എംഎൽഎ മുഹമ്മദ് മുഹസിൻ, സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ, സെക്രട്ടറി സി.പി.അബൂബക്കർ, സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി, എഴുത്തുകാരായ പ്രഫ. എം.കെ.സാനു, എം.മുകുന്ദൻ, കെഇഎൻ, കെ.പി.രാമനുണ്ണി, വൈശാഖൻ, കുരീപ്പുഴ ശ്രീകുമാർ, മുണ്ടൂർ സേതുമാധവൻ, മുരുകൻ കാട്ടാക്കട, ഗിരീഷ് പുലിയൂർ, അഭിനേതാക്കളായ നിലമ്പൂർ അയിഷ, മധുപാൽ, ജയരാജ് വാരിയർ, അപ്പുണ്ണി ശശി, ഇർഷാദ്, സന്തോഷ് കീഴാറ്റൂർ, സംവിധായകരായ ആഷിക് അബു, മനു അശോക്, അനുരാജ് മനോഹർ, സോഹൻ സീനുലാൽ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ മനുഷ്യച്ചങ്ങലയുടെ ഭാഗമായി.
മനുഷ്യച്ചങ്ങല: മന്ത്രിസഭ വിട്ടുനിന്നത് ഡൽഹിയിലും സമരമുള്ളതിനാൽ
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാതിരുന്നത് ഫെബ്രുവരി എട്ടിനു ഡൽഹിയിൽ സമരം ചെയ്യുന്ന സാഹചര്യത്തിലാണെന്നു പാർട്ടി കേന്ദ്രങ്ങൾ പറയുന്നു. പാർട്ടി തലത്തിൽ ആലോചിച്ചെടുത്ത തീരുമാനമാണിത്. രാജ്ഭവനു മുന്നിലെ പ്രതിഷേധ പരിപാടികളിൽ അടുത്തകാലത്തൊന്നും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിട്ടില്ല.