പ്ലാച്ചിമടയിലെ കോക്ക കോള കമ്പനി പൂട്ടിയിട്ട് 20 വർഷം; നഷ്ടത്തിന് പരിഹാരമില്ല
പാലക്കാട് ∙ കോക്കകോള കമ്പനി പ്ലാച്ചിമട വിട്ടിട്ടു കൊല്ലം ഇരുപതാകുന്നു. താഴിട്ടു പൂട്ടിയ കമ്പനിയിൽ കോക്കകോളയുടെ ബോർഡ് പോലും ഇപ്പോഴില്ല. എന്നിട്ടും കമ്പനിക്കു മുന്നിലെ മരുതു മരച്ചുവട്ടിലെ സമരക്കുടിലിൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ചെറുസംഘമായി അവർ ഒത്തുകൂടുന്നു. പ്രകൃതിചൂഷണത്തിനെതിരായ തദ്ദേശീയരുടെ പോരാട്ടത്തിലൂടെ ലോകമറിഞ്ഞ പാലക്കാട്ടെ പ്ലാച്ചിമട എന്ന ഗ്രാമത്തിൽ ആദിവാസികൾ ഉൾപ്പെടെയുള്ളവർ ഇപ്പോഴും സമരത്തിലാണ്.

നഷ്ടം ആരു നികത്തും ?
പ്ലാച്ചിമടയിലെ അവസ്ഥയിൽ ഇപ്പോഴും മാറ്റമൊന്നുമില്ലെന്നു നാട്ടുകാർ പറയുന്നു. കിണറുകളിലെ വെള്ളത്തിനു രുചിവ്യത്യാസമുള്ളതിനാൽ കുടിക്കാറില്ല, വളമെന്നു പറഞ്ഞു നൽകിയ ഫാക്ടറി അവശിഷ്ടം നിക്ഷേപിച്ച കൃഷിയിടങ്ങൾ നശിച്ചു, പട്ടികവിഭാഗക്കാർ താമസിക്കുന്ന 8 കോളനികളിലും ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇതിനിടെ, ഫാക്ടറിക്കെട്ടിടം ഉൾപ്പെടുന്ന 36.7 ഏക്കർ ഭൂമി സംസ്ഥാനത്തിനു കൈമാറാൻ കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പക്ഷേ, സ്ഥലം കൈമാറി കോള കമ്പനി പ്ലാച്ചിമട വിട്ടാൽ നാടിന്റെ നഷ്ടം ആരു നികത്തുമെന്നാണ് ആദിവാസികളും കർഷകരും ചോദിക്കുന്നത്.
ട്രൈബ്യൂണൽ ബിൽ അനിശ്ചിതത്വത്തിൽ
ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ സർക്കാരിന്റെ ക്ഷണപ്രകാരമാണു കോക്കകോള കേരളത്തിലെത്തിയത്. ജലസമൃദ്ധമെന്നു സാറ്റലൈറ്റ് പഠനത്തിൽ കണ്ടെത്തിയ പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയെന്ന അതിർത്തിഗ്രാമത്തിൽ 1998 ൽ കമ്പനി 34.64 ഏക്കർ സ്ഥലം വാങ്ങി. 2000 ൽ പ്രവർത്തനം തുടങ്ങി. അധികം വൈകാതെ പ്രദേശത്തെ ഭൂഗർഭജലനിരപ്പു താഴ്ന്നു. കിണറുകളിലെ വെള്ളത്തിനു രുചിവ്യത്യാസം അനുഭവപ്പെട്ടു തുടങ്ങി. ഇതോടെ സുപ്രീം കോടതിവരെ വ്യവഹാരങ്ങളും പരാതികളും എത്തി. 2004 ൽ കമ്പനി പൂട്ടി. 2009 ൽ അന്നത്തെ അഡീഷനൽ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി നടത്തിയ പഠനത്തിൽ, നാടിനാകെ 216.26 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തി. കമ്പനിയുടെ പ്രവർത്തനത്തിലൂടെ മണ്ണും വെള്ളവും കൃഷിയും ആരോഗ്യവുമെല്ലാം നശിച്ചു എന്ന ഗൗരവമായ റിപ്പോർട്ടായിരുന്നു അത്.
അതിന്റെ അടിസ്ഥാനത്തിൽ 2011 ൽ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ നിയമസഭ പാസാക്കി കേന്ദ്രത്തിന് അയച്ചെങ്കിലും യുപിഎ ഭരണകാലത്തും പിന്നീട് എൻഡിഎ ഭരണകാലത്തും കേന്ദ്രം ബിൽ നിരസിച്ചു. 2015 ൽ ട്രൈബ്യൂണൽ ബിൽ കേന്ദ്രം തിരിച്ചയച്ച ശേഷം സംസ്ഥാന സർക്കാർ പരിഗണിച്ചില്ല. ബില്ലിൽ ചില മാറ്റങ്ങൾ വരുത്തി വീണ്ടും നിയമസഭയിൽ പാസാക്കി അയയ്ക്കാമെങ്കിലും അതുണ്ടായില്ല.
സമരം തുടരുന്നു
നഷ്ടപരിഹാരം നൽകാതെ കമ്പനിയെ നാടുവിടാൻ അനുവദിക്കരുത്, കമ്പനിക്കെതിരെ പട്ടികജാതി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉപയോഗിച്ച് കേസെടുക്കുക, താൽക്കാലിക നഷ്ടപരിഹാരം ഉടൻ നൽകുക എന്നീ ആവശ്യങ്ങളുമായി 2022 ഓഗസ്റ്റ് 15 മുതൽ രണ്ടാംഘട്ട സമരം തുടരുകയാണ്. നഷ്ടപരിഹാരം നൽകാതിരിക്കാൻ ഉന്നതതല ഗൂഢാലോചന പല തലങ്ങളിലും നടന്നുവരുന്നതായും സമരസമിതി ആരോപിക്കുന്നു.