ഒടുവിൽ ലേബർ വകുപ്പ് പറഞ്ഞു തോമസ് ആ സെസ് അടയ്ക്കേണ്ട!
കേളകം (കണ്ണൂർ) ∙ നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് ഇനത്തിൽ 41,264 രൂപ അടയ്ക്കാൻ നോട്ടിസ് ലഭിച്ച പുതനപ്ര തോമസിന്റെ സെസ് ഒഴിവാക്കിയതായി ജില്ലാ അസിസ്റ്റന്റ് ലേബർ ഓഫിസർ അറിയിച്ചു. തോമസിന്റെ വീട് 51 വർഷം മുൻപു നിർമിച്ചതാണെന്നും ഓടുമാറ്റി ആസ്ബസ്റ്റോസ് ഷീറ്റ് ഇടുക മാത്രമാണു ചെയ്തതെന്നും കാണിച്ച് കേളകം പഞ്ചായത്ത് നൽകിയ സാക്ഷ്യപത്രം ഹാജരാക്കിയതിനെത്തുടർന്നാണ് സെസ് ഒഴിവാക്കിയത്. വീടിനു പിന്നിലും ആസ്ബസ്റ്റോസ് ഷീറ്റ് ഇട്ടിരുന്നു. അതിനു 10 ലക്ഷത്തിൽ താഴെയാണ് നിർമാണച്ചെലവു കണക്കാക്കുന്നത്. അതിന്റെ സാക്ഷ്യപത്രം ഹാജരാക്കിയാൽ അതുകൂടി ഒഴിവാക്കുമെന്നും ജില്ലാ അസി.ലേബർ ഓഫിസർ വി.ദിനേശ് അറിയിച്ചു. പ്ലിന്ത് ഏരിയയും കാലപ്പഴക്കവും കണക്കിലെടുത്താണു സെസ് ഏർപ്പെടുത്തുന്നത്. താലൂക്ക് ഓഫിസിൽനിന്നു ലഭിച്ച വിവരമനുസരിച്ചാണ് സെസ് കണക്കാക്കിയത്. തോമസിന്റെ വീടിന് 226 ചതുരശ്ര മീറ്റർ വിസ്തീർണമാണ് റവന്യു വിഭാഗം കണക്കാക്കിയിട്ടുള്ളത്. ഇത് ഏകദേശം 2300 ചതുരശ്ര അടി വരും.

കേളകം (കണ്ണൂർ) ∙ നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് ഇനത്തിൽ 41,264 രൂപ അടയ്ക്കാൻ നോട്ടിസ് ലഭിച്ച പുതനപ്ര തോമസിന്റെ സെസ് ഒഴിവാക്കിയതായി ജില്ലാ അസിസ്റ്റന്റ് ലേബർ ഓഫിസർ അറിയിച്ചു. തോമസിന്റെ വീട് 51 വർഷം മുൻപു നിർമിച്ചതാണെന്നും ഓടുമാറ്റി ആസ്ബസ്റ്റോസ് ഷീറ്റ് ഇടുക മാത്രമാണു ചെയ്തതെന്നും കാണിച്ച് കേളകം പഞ്ചായത്ത് നൽകിയ സാക്ഷ്യപത്രം ഹാജരാക്കിയതിനെത്തുടർന്നാണ് സെസ് ഒഴിവാക്കിയത്. വീടിനു പിന്നിലും ആസ്ബസ്റ്റോസ് ഷീറ്റ് ഇട്ടിരുന്നു. അതിനു 10 ലക്ഷത്തിൽ താഴെയാണ് നിർമാണച്ചെലവു കണക്കാക്കുന്നത്. അതിന്റെ സാക്ഷ്യപത്രം ഹാജരാക്കിയാൽ അതുകൂടി ഒഴിവാക്കുമെന്നും ജില്ലാ അസി.ലേബർ ഓഫിസർ വി.ദിനേശ് അറിയിച്ചു.
പ്ലിന്ത് ഏരിയയും കാലപ്പഴക്കവും കണക്കിലെടുത്താണു സെസ് ഏർപ്പെടുത്തുന്നത്. താലൂക്ക് ഓഫിസിൽനിന്നു ലഭിച്ച വിവരമനുസരിച്ചാണ് സെസ് കണക്കാക്കിയത്. തോമസിന്റെ വീടിന് 226 ചതുരശ്ര മീറ്റർ വിസ്തീർണമാണ് റവന്യു വിഭാഗം കണക്കാക്കിയിട്ടുള്ളത്. ഇത് ഏകദേശം 2300 ചതുരശ്ര അടി വരും. ഈ കണക്കുപ്രകാരം തോമസ് റവന്യു ടാക്സ് അടച്ചിട്ടുള്ളതാണ്. ഈ നികുതിയുടെ കൂടി അടിസ്ഥാനത്തിലാണ് സെസ് കണക്കാക്കിയതെന്നും അസി.ലേബർ ഓഫിസർ അറിയിച്ചു. കേളകം പഞ്ചായത്തിന്റെ ഇടപെടലിനെത്തുടർന്ന് തോമസ് ഇന്നലെ കണ്ണൂരിലെത്തി അസി. ലേബർ ഓഫിസറെ കണ്ടു. സെസിൽനിന്ന് ഒഴിവാക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നു മാത്രമാണ് തോമസ് പ്രതികരിച്ചത്.