കേരള മീഡിയ അക്കാദമിയിൽ ഇ.സോമനാഥ് ചെയർ
തിരുവനന്തപുരം∙ മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റായിരുന്ന ഇ.സോമനാഥിന്റെ രണ്ടാം ചരമവാർഷികത്തിൽ കേരള മീഡിയ അക്കാദമിയിലെ ‘ഇ.സോമനാഥ് ചെയർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റൽ ജേണലിസം സ്റ്റഡി’ ചെയറിന് തുടക്കം. യുഎസിലെ ഇന്റർനാഷനൽ നെറ്റ്‌വർക് ഫോർ കാൻസർ റിട്രീറ്റ്മെന്റ് ആൻഡ് റിസർച് പ്രസിഡന്റ് ഡോ.എം.വി.പിള്ള ഉദ്ഘാടനം ചെയ്തു.

വലിയ കുറ്റപ്പെടുത്തലുകൾ നർമത്തോടെ രസകരമായ ഭാഷയിൽ അവതരിപ്പിച്ചാൽ വലിയ മുറിവേൽക്കില്ലെന്നും തിരുത്തലിനുള്ള അന്തരീക്ഷം സംജാതമാമെന്നും ആ അർഥത്തിൽ സോമനാഥിന്റെ വിമർശനങ്ങൾക്കു പ്രസക്തി വലുതായിരുന്നുവെന്നും മുൻ മന്ത്രി കെ.കെ.ശൈലജ അനുസ്മരിച്ചു.
സോമനാഥിന്റെ ഭാഷയിലെ നർമരസം കുറിക്കു കൊള്ളുന്നതായിരുന്നുവെന്ന് ഡോ.എം.വി.പിള്ള പറഞ്ഞു.
സോമനാഥ് ഓർമപ്പുസ്തകമായ ‘സോമയാനം’ പി.സി.വിഷ്ണുനാഥ് എംഎൽഎയ്ക്ക് ആദ്യപ്രതി നൽകി മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് പ്രകാശനം ചെയ്തു.
‘ദ് വീക്ക്’ വാരികയുടെ ചീഫ് ഇല്ലസ്ട്രേറ്റർ ബാര ഭാസ്കരൻ വരച്ച സോമനാഥിന്റെ ചിത്രം അദ്ദേഹത്തിന്റെ പത്നി രാധ.പി.പണിക്കർക്കു കെ.കെ.ശൈലജ കൈമാറി.
ഇ.സോമനാഥ് ഫ്രറ്റേണിറ്റിയും കേരള മീഡിയ അക്കാദമിയും ചേർന്നു സംഘടിപ്പിച്ച ചടങ്ങിൽ ഫ്രറ്റേണിറ്റി ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനായി. പ്രഭാ വർമ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, ഫ്രറ്റേണിറ്റി സെക്രട്ടറി സുജിത് നായർ, ‘സോമയാനം’ എഡിറ്റർ എസ്.ആർ.സഞ്ജീവ്, മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.കിരൺ ബാബു, എൻ.കെ.ഗിരീഷ് എന്നിവർ പ്രസംഗിച്ചു.