പൊന്തൻപുഴ (മണിമല) ∙ എന്നും താരാട്ടുപാട്ടു കേട്ട് ഉറങ്ങിയിരുന്ന അന്നുമോൾക്കായി ഇന്നലെ അമ്മ ബിനിറ്റ പകൽ താരാട്ടു പാടി; ‘‘അമ്മയുടെ പൊന്നുമോൾ ഉറങ്ങൂ, കുഞ്ഞേ ഉറങ്ങുറങ്ങൂ...” ജിയന്ന എന്ന അന്നുമോൾ (നാലു വയസ്സ്) ഇനിയൊരിക്കലും ഉണരാത്ത ഉറക്കത്തിലായിരുന്നു. മകളുടെ അന്ത്യയാത്രാവേളയിൽ അമ്മയുടെ താരാട്ടുപാട്ട് കരിമ്പനക്കുളം തിരുഹൃദയ പള്ളിയിൽ സംസ്കാരച്ചടങ്ങിനെത്തിയ എല്ലാവരുടെയും നെഞ്ചകം പൊള്ളിച്ചു. കരയാതെ പിടിച്ചുനിന്നവരും മെല്ലെ വിതുമ്പിപ്പോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണിമല പൊന്തൻപുഴ കുറുപ്പൻപറമ്പിൽ ജിറ്റോ ടോമി ജോസഫ് - ബിനിറ്റ തോമസ് ദമ്പതികളുടെ മകൾ ജിയന്ന ആൻ ജിറ്റോ ബെംഗളൂരു ഹെന്നൂർ ചലിക്കരെ ഡൽഹി പ്രീസ്കൂൾ കെട്ടിടത്തിനു മുകളിൽ നിന്നുള്ള വീഴ്ചയിലാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. പ്ലേസ്കൂളിൽ പഠിക്കുകയായിരുന്നു. 

ADVERTISEMENT

ബെംഗളൂരുവിൽ നിന്ന് വ്യാഴാഴ്ച അർധരാത്രി ബിനിറ്റയുടെ കണമല കൊല്ലശ്ശേരിയിലെ വീട്ടിലേക്കാണ് മൃതദേഹം ആദ്യം എത്തിച്ചത്. ഇന്നലെ പുലർച്ചെ 5.30ന് പൊന്തൻപുഴയിലെ ജിറ്റോയുടെ വീട്ടിലെത്തിച്ചു. ജിയന്നയ്ക്ക് രണ്ടു വയസ്സുള്ള അനുജത്തിയുണ്ട്; ജനീലിയ മരിയ. 

പ്ലേസ്കൂളിൽ പഠിക്കുന്ന കുട്ടി സ്കൂൾ കെട്ടിടത്തിന്റെ ടെറസിൽ നിന്നു വീണു മരിച്ചതിൽ ദുരൂഹതയുണ്ടെന്നു ജിറ്റോയുടെ പിതാവ് ടോമി ജോസഫ് പറഞ്ഞു.  അന്വേഷണം ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ടോമി പറഞ്ഞു. സ്കൂളിന്റെ പ്രിൻസിപ്പൽ ചങ്ങനാശേരി സ്വദേശി തോമസ് ചെറിയാൻ ഒളിവിലാണ്. സ്കൂളിലെ ആയയെയും സംശയമുണ്ടെന്ന് പിതാവ് ജിറ്റോ ടോമി പറഞ്ഞു.

English Summary:

Four year old student Gianna Ann Jito who died falling from school terrance laid to rest