നവകേരള സദസ്സ്, കേരളീയം: നിയമസഭയിലും ചെലവ് വെളിപ്പെടുത്താതെ സർക്കാർ
തിരുവനന്തപുരം∙ നവകേരള സദസ്സിനും കേരളീയത്തിനും ലഭിച്ച സ്പോൺസർഷിപ്പിന്റെയും ചെലവിട്ട തുകയുടെയും കണക്ക് വിവരാവകാശ നിയമപ്രകാരം നൽകാത്ത സർക്കാരിനു നിയമസഭയിലും ഇക്കാര്യത്തിൽ മൗനം. പ്രതിപക്ഷത്തെ പല എംഎൽഎമാരും ചോദ്യം എഴുതിച്ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. അതേസമയം, ഇരു പരിപാടികളുടെയും നേട്ടങ്ങളെക്കുറിച്ചുള്ള ഭരണപക്ഷ എംഎൽഎമാരുടെ ചോദ്യങ്ങൾക്കു വിശദമായിത്തന്നെ മുഖ്യമന്ത്രി നിയമസഭയിലും എഴുതിത്തയാറാക്കിയും മറുപടി നൽകി.

നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഓരോ മണ്ഡലത്തിലും സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചുകൊണ്ടു കലാജാഥ നടത്തിയതിന് പാലക്കാട്ടുള്ള ആർഎൻ ആർട്സ് ഹബ് എന്ന ഏജൻസിക്ക് ദിവസം 1.05 ലക്ഷം രൂപ വീതം നൽകേണ്ടതുണ്ടെന്നു ചാണ്ടി ഉമ്മന്റെ ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി വെളിപ്പെടുത്തി. 4 മണ്ഡലങ്ങളിലെ പരിപാടിക്കാണ് ഈ തുക. ആകെ 137 മണ്ഡലങ്ങളിൽ കലാജാഥ നടത്തിയെന്നു മുഖ്യമന്ത്രി പറഞ്ഞു.