എക്സാലോജിക് – സിഎംആർഎൽ ഇടപാട്: കെഎസ്ഐഡിസി നിയമോപദേശം തേടിയത് കേന്ദ്രാന്വേഷണത്തെ മറികടക്കാൻ
തിരുവനന്തപുരം∙ എക്സാലോജിക്–സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു സിഎംആർഎലിന്റെ ഓഹരി പങ്കാളിയായ കെഎസ്ഐഡിസി മുതിർന്ന സുപ്രീംകോടതി അഭിഭാഷകനോടു നിയമോപദേശം തേടിയതു കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണത്തെ മറികടക്കാൻ. മൂന്നംഗ സംഘത്തിന്റെ അന്വേഷണത്തിനു കഴിഞ്ഞ 12നു കേന്ദ്രം ഉത്തരവിട്ടിരുന്നു. ഇതിൽ തങ്ങൾക്കെതിരെ നിർദേശിച്ചിരിക്കുന്ന അന്വേഷണത്തിനെതിരെ കോടതിയിൽ ഹർജി കൊടുക്കുന്നതിനെക്കുറിച്ച് ഉപദേശിക്കണമെന്നാണു കഴിഞ്ഞ 22നു കെഎസ്ഐഡിസി എംഡിക്കു വേണ്ടി അഡ്വ.സി.എസ്.വൈദ്യനാഥനു നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമോപദേശം പുറത്തുവന്നിട്ടില്ലെങ്കിലും തൊട്ടുപിന്നാലെ ഇതേ അഭിഭാഷകനെ കേസ് ഏൽപിക്കുകയായിരുന്നു. ഒറ്റ ദിവസത്തെ വാദത്തിന് 25 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ടതു മനോരമ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനിൽ നിന്നും എജിയിൽ നിന്നും നിയമോപദേശം സ്വീകരിക്കാമെങ്കിലും 2 വഴിയും ഇവർ സ്വീകരിച്ചില്ല.
സർക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്ന കേസുകളിലാണു പിണറായി സർക്കാർ പുറമേ നിന്നു നിയമോപദേശം തേടുകയും, അതേ അഭിഭാഷകനെ തന്നെ കേസ് ഏൽപിക്കുകയും ചെയ്തിട്ടുള്ളത്. പെരിയ ഇരട്ടക്കൊലക്കേസ് ഉൾപ്പെടെ പുറമേ നിന്ന് അഭിഭാഷകരെ എത്തിച്ച പല കേസിലും ഈ രീതി പിന്തുടർന്നു. അത്രയും പ്രാധാന്യത്തോടെ സർക്കാർ ഈ കേസിനെയും കാണുന്നുവെന്നാണു കെഎസ്ഐഡിസിയുടെ നീക്കത്തിലൂടെ വ്യക്തമാകുന്നത്.
സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ നടന്നിട്ടുണ്ടെന്ന സംശയം റജിസ്ട്രാർ ഓഫ് കമ്പനീസ് കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. സ്വാഭാവികമായും ഡിജിപിയുടെ നിയമോപദേശം തേടാമായിരുന്നെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വ്യവസായ പ്രോത്സാഹനത്തിനായുള്ള ഓഹരി പങ്കാളിത്തം മാത്രമുള്ള സിഎംആർഎലിൽ ഒരു ദൈനംദിന പ്രവർത്തനത്തിലും ഇടപെടാറില്ലെന്നായിരുന്നു ആർഒസിക്കു കെഎസ്ഐഡിസി നൽകിയ വിശദീകരണം. അങ്ങനെയുള്ളപ്പോൾ, ഇത്രയും തുക മുടക്കി നിയമോപദേശം തേടാനും കേസ് ഏൽപിക്കാനുമുള്ള തിടുക്കം സംശയനിഴലിലാണ്.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തു മറ്റു ഹൈക്കോടതികളിലും സുപ്രീംകോടതിയിലും കേരളത്തിലെ ഡിജിപി വാദിച്ച ഉദാഹരണങ്ങളുണ്ട്. ചരക്കുകപ്പലിടിച്ചു മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ട കേസിൽ കപ്പൽ കമ്പനി മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയപ്പോൾ അന്നത്തെ ഡിജിപി ടി.അസഫലിയാണു കേരളത്തിനുവേണ്ടി ഹാജരായി വിജയിച്ചത്.
സൂര്യനെല്ലിക്കേസിലെ പ്രതികൾക്കു ജാമ്യം അനുവദിച്ചതിനെതിരെ കേരളത്തിലെ ഡിജിപി സുപ്രീംകോടതിയിൽ വാദിച്ച ചരിത്രവുമുണ്ട്. ബാർ കോഴക്കേസിൽ കെ.എം.മാണിക്കെതിരെ വിജിലൻസ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ച ഘട്ടത്തിൽ മാത്രമാണു പുറമേ നിന്ന് അഭിഭാഷകനെ എത്തിച്ചത്.