സംവരണപ്പട്ടിക പുതുക്കൽ: കൃത്യമായ ഡേറ്റ കിട്ടിയില്ല; കേന്ദ്രത്തെ പഴിചാരി കേരളം
ന്യൂഡൽഹി ∙ ജാതി സെൻസസ് നടത്തി കേരളത്തിലെ പിന്നാക്ക സംവരണ പട്ടിക പുതുക്കാത്ത വിഷയത്തിൽ കേന്ദ്ര സർക്കാരിനെ പഴിചാരി കേരളം സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി. കേന്ദ്രം കൃത്യമായ ഡേറ്റ കൈമാറാത്തതു സംവരണ പട്ടിക പുതുക്കുന്നതിനെ ബാധിച്ചുവെന്നും ആവശ്യമായ ഡേറ്റ കേന്ദ്രത്തിൽ ശേഖരിക്കണമെന്നാണ് നിലപാടെന്നും ചീഫ് സെക്രട്ടറി വി. വേണു സത്യവാങ്മൂലത്തിൽ അറിയിച്ചു. പ്രത്യേക ജാതി സർവേ ഉടൻ നടത്തുന്നില്ലെന്ന സൂചനയും സത്യവാങ്മൂലത്തിലുണ്ട്.

അനർഹരെ ഒഴിവാക്കി കേരളത്തിലെ പിന്നാക്ക സംവരണ പട്ടിക പുതുക്കാൻ സുപ്രീം കോടതി മതിയായ സമയം നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് ചെയർമാൻ വി.കെ.ബീരാൻ നൽകിയ കോടതിയലക്ഷ്യ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ടാണ് കേരളം മറുപടി നൽകിയത്. കോടതിയലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി നേരത്തേ കേന്ദ്രത്തിനും കേരളത്തിനും സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷനും നോട്ടിസ് അയച്ചിരുന്നു.
സത്യവാങ്മൂലത്തിൽനിന്ന്
‘സംസ്ഥാനം കത്തു നൽകിയതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ സാമൂഹിക, സാമൂഹിക പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്താൻ കേന്ദ്രം കൈമാറിയ റിപ്പോർട്ട് പര്യാപ്തമല്ല. 2011 ൽ സെൻസസിന്റെ ഭാഗമായി കേന്ദ്രം ഡേറ്റ ശേഖരിച്ചിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് പിന്നീടു പ്രസിദ്ധീകരിച്ചില്ല. പിന്നീട്, സെൻസസ് വകുപ്പ് ഗ്രാമവികസന വകുപ്പ് വഴിയും വിവരങ്ങൾ ശേഖരിച്ചു. എന്നാൽ, ഇവ സംസ്ഥാന സർക്കാരിനു കൈമാറിയിരുന്നില്ല. സംവരണ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്ക് കേരളത്തിലെ സാമൂഹിക–സാമ്പത്തിക–വിദ്യാഭ്യാസ വിവരങ്ങൾ പ്രധാനമാണ്. സംവരണപ്പട്ടിക പുതുക്കുന്നതിനുള്ള സമയപരിധി കോടതി നീട്ടി നൽകിയെങ്കിലും മതിയായ ഡേറ്റ കേന്ദ്രം കൈമാറിയിരുന്നില്ല.
റിപ്പോർട്ട് കൈമാറണമെന്ന് ആവശ്യപ്പെട്ട് 2022 നവംബറിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തു നൽകി. കേന്ദ്രം നൽകിയ റിപ്പോർട്ട് കേരള സംസ്ഥാന പിന്നാക്ക കമ്മിഷൻ ചെയർമാനു 2023 മേയ് മാസത്തിൽ കൈമാറി. എന്നാൽ, കേരളത്തിൽ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്താൻ അതു സഹായകരമായില്ല. സാമൂഹിക–സാമ്പത്തിക– ജാതി വിവരങ്ങളും അതിലുണ്ടായിരുന്നില്ല. ഡേറ്റ നൽകണമെന്ന നിലപാട് നേരത്തേ തന്നെ കേന്ദ്രത്തെ അറിയിച്ചതാണ്. ഇതു യാഥാർഥ്യമാക്കുന്ന ഒന്നും കേന്ദ്രത്തിൽ നിന്നുണ്ടായില്ല.’
എന്താണ് കേസ് ?
നിശ്ചിത ഇടവേളകളിൽ സംവരണ പട്ടിക അവലോകനം ചെയ്തു പുതുക്കണമെന്ന് ഇന്ദിര സാഹ്നി കേസിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു. പട്ടിക പുതുക്കാത്തത് ഈ വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. സംവരണപ്പട്ടിക കാലോചിതമായി പരിഷ്കരിക്കാൻ കോടതി സമയപരിധി നിശ്ചയിച്ചിട്ടും നടപടി വൈകിപ്പിക്കുന്നതിന് എതിരെയാണ് വി.കെ.ബീരാൻ കോടതിയലക്ഷ്യ ഹർജി നൽകിയത്.