ഉറങ്ങാനും സമ്മതിക്കില്ലേ, ഹേ...; ദേശീയപാതയ്ക്കരികെ ഉറങ്ങി കാട്ടാനകൾ, ചരിഞ്ഞെന്നു പ്രചാരണം – വിഡിയോ
ബത്തേരി ∙ ദേശീയപാത 766നു സമീപം കല്ലൂർ വനമേഖലയിൽ കാട്ടാനകൾ കുഞ്ഞുങ്ങളുമൊത്ത് ഉറങ്ങിക്കിടക്കുന്നത് കണ്ട്, ആനകൾ ചരിഞ്ഞുവെന്നു പ്രചാരണം. അതുവഴി കടന്നു പോയ ചില യാത്രക്കാർ ഇക്കാര്യം പറഞ്ഞ്, ആനകളുടെ ദൃശ്യമെടുത്തു സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. 2 കുട്ടികളും 2 പിടികളുമായി 4 ആനകൾ ചരിഞ്ഞെന്നായിരുന്നു പ്രചാരണം. ആന പ്രസവിച്ചു കിടക്കുകയാണെന്നും പ്രചാരണം ഉണ്ടായി. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുമ്പോഴേക്കും ഉറങ്ങിക്കിടന്ന ആനകളെല്ലാം സ്ഥലം വിട്ടിരുന്നു. ഇന്നലെ രാവിലെയാണ് കല്ലൂർ 67നു സമീപം ബത്തേരി– മൈസൂരു ദേശീയപാതയിൽ നിന്ന് അൽപം മാറി കാട്ടാനകൾ ഉറങ്ങിക്കിടന്നത്. ഒരു ആന കാവൽ നിൽക്കുന്നുമുണ്ടായിരുന്നു.

ബത്തേരി ∙ ദേശീയപാത 766നു സമീപം കല്ലൂർ വനമേഖലയിൽ കാട്ടാനകൾ കുഞ്ഞുങ്ങളുമൊത്ത് ഉറങ്ങിക്കിടക്കുന്നത് കണ്ട്, ആനകൾ ചരിഞ്ഞുവെന്നു പ്രചാരണം. അതുവഴി കടന്നു പോയ ചില യാത്രക്കാർ ഇക്കാര്യം പറഞ്ഞ്, ആനകളുടെ ദൃശ്യമെടുത്തു സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു.
2 കുട്ടികളും 2 പിടികളുമായി 4 ആനകൾ ചരിഞ്ഞെന്നായിരുന്നു പ്രചാരണം. ആന പ്രസവിച്ചു കിടക്കുകയാണെന്നും പ്രചാരണം ഉണ്ടായി. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുമ്പോഴേക്കും ഉറങ്ങിക്കിടന്ന ആനകളെല്ലാം സ്ഥലം വിട്ടിരുന്നു.
ഇന്നലെ രാവിലെയാണ് കല്ലൂർ 67നു സമീപം ബത്തേരി– മൈസൂരു ദേശീയപാതയിൽ നിന്ന് അൽപം മാറി കാട്ടാനകൾ ഉറങ്ങിക്കിടന്നത്. ഒരു ആന കാവൽ നിൽക്കുന്നുമുണ്ടായിരുന്നു. ആനകളെല്ലാം ചരിഞ്ഞതാണെന്നു കരുതി ചിലർ ദൃശ്യങ്ങൾ പകർത്തി. ഉറങ്ങുന്നതിനിടെ ശ്വാസമെടുക്കുമ്പോൾ ആനയുടെ വയർ ഉയർന്നു താഴുന്നത് കണ്ട്, ഒരാനയെ നോക്കി ചത്തിട്ടില്ലെന്നും ചാകാറായതാണെന്നും വിഡിയോകളിൽ ചിലർ പറയുന്നുണ്ട്. സംഭവമറിഞ്ഞ് പലരും ചിത്രം പകർത്തുന്നതിനായി സ്ഥലത്തേക്ക് കുതിച്ചു.
ബത്തേരി റേഞ്ച് ഓഫിസർ എസ്. രഞ്ജിത് കുമാറിനുമെത്തി കാട്ടാനകൾ കൂട്ടത്തോടെ ചരിഞ്ഞെന്നറിയിച്ച് വിളികൾ. ഉടൻ വനപാലക സംഘം സ്ഥലത്തേക്ക് കുതിച്ചു. എന്നാൽ ആനക്കൂട്ടം അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു. രാത്രി ആനക്കൂട്ടം വിശ്രമിച്ച സ്ഥലത്ത് 2 തള്ളയാനകളും 2 കുഞ്ഞുങ്ങളും ഉറങ്ങിയതാണെന്നും നേരം പുലർന്നിട്ടും എഴുന്നേൽക്കാതെ കിടന്നതാകാമെന്നും വനപാലകർ പറഞ്ഞു.