കൽപറ്റ ∙ മാനന്തവാടി നഗരത്തിൽനിന്നു വെള്ളിയാഴ്ച വൈകിട്ട് മയക്കുവെടി വച്ചു പിടികൂടി കർണാടകയിലെ ബന്ദിപ്പൂർ വനത്തിലെത്തിച്ച തണ്ണീർക്കൊമ്പൻ എന്ന കാട്ടാന ചരിഞ്ഞു. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ബന്ദിപ്പൂർ രാമപുര ക്യാംപിൽ തണ്ണീർക്കൊമ്പന്റെ അന്ത്യം. ഇടതുതുടയിലെ മുഴയിൽ പഴുപ്പു നിറഞ്ഞതുമൂലമുണ്ടായ അണുബാധയും ശ്വാസകോശത്തിലെ ക്ഷയവും ദൗത്യത്തിനിടെയുണ്ടായ സമ്മർദവുമെല്ലാം ഹൃദയാഘാതത്തിലേക്കും തുടർന്നു മരണത്തിലേക്കും നയിച്ചുവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ മാനന്തവാടി നഗരത്തിൽനിന്നു വെള്ളിയാഴ്ച വൈകിട്ട് മയക്കുവെടി വച്ചു പിടികൂടി കർണാടകയിലെ ബന്ദിപ്പൂർ വനത്തിലെത്തിച്ച തണ്ണീർക്കൊമ്പൻ എന്ന കാട്ടാന ചരിഞ്ഞു. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ബന്ദിപ്പൂർ  രാമപുര ക്യാംപിൽ തണ്ണീർക്കൊമ്പന്റെ അന്ത്യം.

ഇടതുതുടയിലെ മുഴയിൽ പഴുപ്പു നിറഞ്ഞതുമൂലമുണ്ടായ അണുബാധയും ശ്വാസകോശത്തിലെ ക്ഷയവും ദൗത്യത്തിനിടെയുണ്ടായ സമ്മർദവുമെല്ലാം ഹൃദയാഘാതത്തിലേക്കും തുടർന്നു മരണത്തിലേക്കും നയിച്ചുവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ജനക്കൂട്ടം കണ്ടുള്ള സമ്മർദവും ഹൃദയത്തെ ബാധിച്ചു. കൊമ്പന്റെ ലിംഗത്തിൽ  മുറിവുണ്ടായിരുന്നു. ഇടതുതുടയിലെ മുഴയിൽനിന്ന് ഒരു ലീറ്ററോളം ചലം ശേഖരിച്ചതു പരിശോധനയ്ക്കയച്ചിട്ടുണ്ട്. തുടയിലെ മുഴയ്ക്ക് ഒരു മാസത്തോളം പഴക്കമുണ്ടെന്ന് പോസ്റ്റ്മോർട്ടം ചെയ്ത സംഘത്തിലെ വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസ് പറഞ്ഞു.

ADVERTISEMENT

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കു മയക്കുവെടി വച്ച തണ്ണീർക്കൊമ്പനെ രാത്രി പത്തരയോടെയാണു ലോറിയിൽ കയറ്റി ബന്ദിപ്പൂരിലേക്കു കൊണ്ടുപോയത്. മരണത്തിലേക്കു നയിക്കാവുന്നത്ര ശാരീരിക അവശതകളൊന്നും കൊമ്പൻ യാത്രയിലുടനീളം  പ്രകടിപ്പിച്ചില്ലെന്നു ലോറിയിൽ അനുഗമിച്ച ദൗത്യസംഘാംഗങ്ങൾ പറയുന്നു. ബന്ദിപ്പൂരിലെത്തിച്ച് കാട്ടിലേക്ക് ഇറക്കുന്നതിനിടെ കൊമ്പൻ മുട്ടുകാലിൽ മുന്നോട്ടാഞ്ഞ് ലോറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. 

വെള്ളിയാഴ്ച പുലർച്ചെയാണ് എടവക പഞ്ചായത്തിലെ ജനവാസകേന്ദ്രത്തിലും മാനന്തവാടി നഗരമധ്യത്തിലും ഭീതി വിതച്ച് 25 വയസ്സുള്ള തണ്ണീർക്കൊമ്പനെത്തിയത്. ആനയെ എത്രയും വേഗം ജനവാസമേഖലയിൽനിന്നു മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. മയക്കുവെടി വയ്ക്കും മുൻപ് ആനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിൽ പാളിച്ചയുണ്ടായന്നു വിമർശനമുണ്ട്. 

ADVERTISEMENT

20 ദിവസത്തിനിടെ പല ഡോസുകളായി 2 തവണയാണ് ആനയെ മയക്കുവെടിവയ്ക്കേണ്ടിവന്നത്. കർണാടക വനംവകുപ്പു ഹാസനിലെ ജനവാസകേന്ദ്രത്തിൽനിന്ന് ഈയിടെ മയക്കുവെടി വച്ചു  പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചുവിട്ടതായിരുന്നു കൊമ്പനെ. 

പഠിക്കാൻ അഞ്ചംഗ സമിതി

ADVERTISEMENT

തണ്ണീർക്കൊമ്പന്റെ മരണം സംഭവിക്കാനിടയായ സാഹചര്യം പരിശോധിക്കുന്നതിന് 5 അംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചു. പാലക്കാട് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. വിജയാനന്ദൻ, സൗത്ത് സോൺ ഫോറസ്റ്റ് കൺസർവേറ്റർ എം. നീതുലക്ഷ്മി, അസിസ്റ്റന്റ് വെറ്ററിനറി ഓഫിസർ ഡോ. ആർ. രാജ്, ഡോ. റോഷ്നാഥ് രമേശ്, എൽ. നമശിവായൻ എന്നിവരാണ് സമിതിയംഗങ്ങൾ. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണു നിർദേശം. 

∙ ‘തണ്ണീർക്കൊമ്പനെ പിടികൂടുന്നതിൽ കേരള–കർണാടക വനംവകുപ്പുകൾ തമ്മിൽ ഭിന്നത ഉണ്ടായിരുന്നില്ല. ആനയുടെ കാലിൽ പഴുപ്പും മുറിവും ഉണ്ടായിരുന്നു. ഇതിന് മൂന്നോ നാലോ ദിവസത്തെ പഴക്കം ഉണ്ടായിരിക്കണം. ഇത്രയും വലിയ ആൾക്കൂട്ടത്തിനിടയിൽ ആനയെ നിയന്ത്രിക്കുന്നത് എളുപ്പമല്ല. ആനയെ എപ്പോൾ, എങ്ങോട്ടേക്കു മാറ്റണം എന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഫീൽഡിലെ ഉദ്യോഗസ്ഥരാണ്. ആനയുടെ മരണം ദൗർഭാഗ്യകരമാണ്. കേരള, കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി അന്വേഷിക്കും.’ – സുഭാഷ് മാൽഖണ്ഡെ (പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (കർണാടക വനംവകുപ്പ്) 

∙ ‘വിദഗ്ധ പരിശോധനയ്ക്കു മുൻപുതന്നെ തണ്ണീർക്കൊമ്പൻ ചരിഞ്ഞു. മരണകാരണങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതു ശരിയല്ല. എല്ലാവർക്കും വിശദമായി കാണാവുന്ന രീതിയിൽ സുതാര്യമായാണ് മാനന്തവാടിയിൽ ദൗത്യം നടന്നത്. തുടർനടപടികളും സുതാര്യമായിരിക്കും.’ – എ.കെ. ശശീന്ദ്രൻ (വനം മന്ത്രി)

∙ ‘തണ്ണീർക്കൊമ്പൻ  ബന്ദിപ്പൂരിൽ ചരിഞ്ഞതിൽ വിശദമായ അന്വേഷണം നടത്തും. പോസ്റ്റ്മോർട്ടത്തിനു ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടായതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും.’ – ഈശ്വർ ഖന്ദ്ര (കർണാടക വനം മന്ത്രി)

English Summary:

Tranquilized wild elephant Thanneer Komban dies