മന്ത്രി രാജേഷ് കോർപറേറ്റ് അടിമ: രാജു അപ്സര
തൃശൂർ ∙ മന്ത്രി എം.ബി.രാജേഷ് കോർപറേറ്റ് ഏജന്റുമാരായ ഉദ്യോഗസ്ഥരുടെ അടിമയാണെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആരോപിച്ചു. ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു നടക്കുന്ന വ്യാപാര സംരക്ഷണ യാത്ര തൃശൂരിലെത്തിയപ്പോൾ പൊതുയോഗത്തിലും വാർത്താ സമ്മേളനത്തിലും അദ്ദേഹം മന്ത്രിക്കെതിരെ ആഞ്ഞടിച്ചു.

തൃശൂർ ∙ മന്ത്രി എം.ബി.രാജേഷ് കോർപറേറ്റ് ഏജന്റുമാരായ ഉദ്യോഗസ്ഥരുടെ അടിമയാണെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആരോപിച്ചു. ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു നടക്കുന്ന വ്യാപാര സംരക്ഷണ യാത്ര തൃശൂരിലെത്തിയപ്പോൾ പൊതുയോഗത്തിലും വാർത്താ സമ്മേളനത്തിലും അദ്ദേഹം മന്ത്രിക്കെതിരെ ആഞ്ഞടിച്ചു. തദ്ദേശ മന്ത്രിയെ നേരായ വഴിയിൽ നടത്താൻ മുഖ്യമന്ത്രി ഇടപെടണം. എം.വി.ഗോവിന്ദൻ നടപ്പാക്കാതിരുന്ന വ്യാപാരി വിരുദ്ധ നയങ്ങൾ എം.ബി.രാജേഷ് നടപ്പാക്കുന്നു. ഏകോപന സമിതിക്കു പ്രത്യേക രാഷ്ട്രീയ താൽപര്യങ്ങളില്ല.
ആവശ്യങ്ങളെ പരിഗണിക്കുന്നവരോടൊപ്പം നിൽക്കും. എം.വി.ഗോവിന്ദനെ തിരിച്ചുവിളിക്കണമെന്നും പാർട്ടി സെക്രട്ടറി സ്ഥാനവും മന്ത്രിസ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാൻ അദ്ദേഹത്തിനാകുമെന്നും രാജു അപ്സര പറഞ്ഞു. സർക്കാരിനെ ഇറക്കിവിടാനല്ല ഇൗ സമരമെന്നും നേരായ വഴിയിൽ കാര്യങ്ങൾ ചെയ്യിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് കവറുകളുടെ നിരോധനവുമായി ബന്ധപ്പെട്ടു നടത്തിയ ചർച്ചയിൽ ഉന്നയിച്ച നിർദേശങ്ങൾ പാലിക്കപ്പെട്ടില്ല. ഓൺലൈൻ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നയം ചെറുകിട വ്യാപാര മേഖലയെ തകർക്കുമെന്നും സംസ്ഥാന സർക്കാർ ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കാൻ പദ്ധതി തയാറാക്കണമെന്നും രാജു അപ്സര ആവശ്യപ്പെട്ടു.