സപ്ലൈകോയ്ക്ക് 1721 കോടി അനുവദിച്ചിട്ടുണ്ടെന്ന് ധനവകുപ്പ്
തിരുവനന്തപുരം ∙ ഭക്ഷ്യ വകുപ്പിനു വേണ്ടത്ര പണം അനുവദിച്ചിട്ടില്ലെന്ന പരിഭവം മന്ത്രി ജി.ആർ.അനിലിനുണ്ടെങ്കിലും അതിന് അടിസ്ഥാനമില്ലെന്ന നിലപാടിൽ ധനവകുപ്പ്. വിവിധ ഇനങ്ങളിലായി സപ്ലൈകോയ്ക്കു മാത്രം 1,721 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നാണു ധനവകുപ്പിന്റെ കണക്ക്. ബജറ്റിനൊപ്പമുള്ള ധനാഭ്യർഥനകളുടെ സ്റ്റേറ്റ്മെന്റിൽ വിവിധ ഇനങ്ങളിലായി സപ്ലൈകോയ്ക്കു നൽകുന്ന പണം കൃത്യമായി പറയുന്നുണ്ട്. എന്നാൽ, ബജറ്റ് പ്രസംഗത്തിൽ ഇതു പ്രഖ്യാപനമായി വന്നില്ല. അതിനാൽ തന്റെ വകുപ്പിനു പണം കിട്ടിയില്ലെന്നു മന്ത്രി തെറ്റിദ്ധരിച്ചതാകാമെന്നാണു സൂചന.

തിരുവനന്തപുരം ∙ ഭക്ഷ്യ വകുപ്പിനു വേണ്ടത്ര പണം അനുവദിച്ചിട്ടില്ലെന്ന പരിഭവം മന്ത്രി ജി.ആർ.അനിലിനുണ്ടെങ്കിലും അതിന് അടിസ്ഥാനമില്ലെന്ന നിലപാടിൽ ധനവകുപ്പ്. വിവിധ ഇനങ്ങളിലായി സപ്ലൈകോയ്ക്കു മാത്രം 1,721 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നാണു ധനവകുപ്പിന്റെ കണക്ക്.
ബജറ്റിനൊപ്പമുള്ള ധനാഭ്യർഥനകളുടെ സ്റ്റേറ്റ്മെന്റിൽ വിവിധ ഇനങ്ങളിലായി സപ്ലൈകോയ്ക്കു നൽകുന്ന പണം കൃത്യമായി പറയുന്നുണ്ട്. എന്നാൽ, ബജറ്റ് പ്രസംഗത്തിൽ ഇതു പ്രഖ്യാപനമായി വന്നില്ല. അതിനാൽ തന്റെ വകുപ്പിനു പണം കിട്ടിയില്ലെന്നു മന്ത്രി തെറ്റിദ്ധരിച്ചതാകാമെന്നാണു സൂചന. സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനുപോലും പണം അനുവദിച്ചിട്ടില്ലെന്നു പരിഭവിച്ചാണ് മന്ത്രി ജി.ആർ.അനിൽ ധനമന്ത്രിക്കു കൈകൊടുക്കാതെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയത്.