ഡൽഹി പ്രതിഷേധം ഇന്ന്; മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും
ന്യൂഡൽഹി ∙ കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ഇന്ന്. ഡൽഹിയിലെ കേരള ഹൗസിനു സമീപത്ത് ജന്തർ മന്തറിൽ രാവിലെ 11ന് ആരംഭിക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരെല്ലാം അണിനിരക്കും. ഡിഎംകെ, ആർജെഡി, നാഷനൽ കോൺഫറൻസ്, ജെഎംഎം, എൻസിപി, ആംആദ്മി പാർട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും പങ്കെടുക്കും.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടക്കമുള്ള മുഖ്യമന്ത്രിമാരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യത്തിൽ ഉറപ്പില്ല. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പരിപാടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ആർക്കും സമരം ചെയ്യാം: ഗവർണർ
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഡൽഹിയിലുണ്ട്. വൈകിട്ടു നഗരത്തിലെ കോളജിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. പ്രതിഷേധം നടക്കുമ്പോൾ കേരള ഹൗസിൽ ഗവർണറുണ്ടാകും. സമരം ചെയ്യാൻ ആർക്കും അവകാശമുണ്ടെന്നും ജനാധിപത്യപരമായി ആർക്കും പ്രതിഷേധിക്കാമെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു.
∙ ‘കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായ മാർഗം എന്ന നിലയിലാണ്, ചരിത്രത്തിൽ അധികം കീഴ്‌വഴക്കങ്ങളില്ലാത്ത ഈ പ്രക്ഷോഭത്തിന്റെ മാർഗം വേണ്ടിവന്നത്. പൊതുവിൽ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിത്.’ – മുഖ്യമന്ത്രി പിണറായി വിജയൻ