ന്യൂഡൽഹി ∙ കേരള ഹൗസിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രകടനമായാണ് ജന്തർ മന്തറിലെ പ്രതിഷേധവേദിയിലേക്കു നേതാക്കളെത്തിയത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, കപിൽ സിബൽ എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം പൊളിറ്റ്ബ്യൂറോ – കേന്ദ്ര കമ്മിറ്റി അംഗങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേരള ഹൗസിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രകടനമായാണ് ജന്തർ മന്തറിലെ പ്രതിഷേധവേദിയിലേക്കു നേതാക്കളെത്തിയത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, കപിൽ സിബൽ എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം പൊളിറ്റ്ബ്യൂറോ – കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, എൽഡിഎഫ് മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, കോൺഗ്രസ്–എസ് ദേശീയ ജനറൽ സെക്രട്ടറി എസ്.എൽ.ശർമ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, കേരള കോൺഗ്രസ്–എം ചെയർമാൻ ജോസ് കെ.മാണി, തിരുച്ചി ശിവ (ഡിഎംകെ), തിരുമാവളവൻ (വിസികെ) തുടങ്ങിയവർ പങ്കെടുത്തു. എൻസിപി (ശരദ്ചന്ദ്ര പവാർ) ദേശീയ നേതാക്കളായ ശരദ് പവാർ, സുപ്രിയ സുളെ എന്നിവർക്കു ക്ഷണമുണ്ടായിരുന്നെങ്കിലും എത്തിയില്ല. സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ പങ്കെടുത്തു. 

കേരളത്തിനെതിരായ കേന്ദ്രത്തിന്റെ അവഗണന മറികടക്കാനുള്ള എല്ലാ മാർഗങ്ങളും പരാജയപ്പെട്ടപ്പോഴാണ് പ്രതിഷേധ സമരത്തിലേക്കു കടക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതരായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം നേരിടുന്ന നഷ്ടങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു കത്തയച്ചു; നേരിൽക്കണ്ടു സംസാരിച്ചു; പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കാര്യങ്ങൾ ബോധ്യപ്പെടുത്തി. ഒരു വർഷത്തിലേറെ നിരന്തര പരിശ്രമം നടത്തിയിട്ടും കേന്ദ്രം പ്രതികരിച്ചില്ല. ഈ സാഹചര്യത്തിൽ മറ്റു വഴിയില്ലാതെയാണ് സമരരംഗത്തേക്കിറങ്ങിയത്. 

ADVERTISEMENT

കേന്ദ്രത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക നയങ്ങൾ പിന്തുടരാത്തതുകൊണ്ടാണ് കേരളത്തെ അവഗണിക്കുന്നത്. ജനങ്ങൾ തള്ളിക്കളഞ്ഞ നയങ്ങൾ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപിക്കുകയാണ്. ജനങ്ങൾ അംഗീകരിച്ച നയങ്ങൾ നടപ്പാക്കാൻ അനുവദിക്കാത്തത് ജനാധിപത്യത്തെ കശാപ്പു ചെയ്യലും ഭരണഘടനാധ്വംസനവുമാണ്. ഇടക്കാല ബജറ്റിൽ കേരളത്തിന്റെ ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ല. 

യുഡിഎഫിനും വിമർശനം

ADVERTISEMENT

കേരളം നേരിടുന്ന സാമ്പത്തികപ്രതിസന്ധി സംസ്ഥാന സർക്കാരിന്റെ കൂടി കെടുകാര്യസ്ഥത മൂലമാണെന്ന യുഡിഎഫിന്റെ ആരോപണത്തെ മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്രം ദ്രോഹിച്ചിട്ടും കേരളത്തിൽ സാമ്പത്തികമേഖല നിശ്ചലമായിട്ടില്ല. തനതു, നികുതി വരുമാനങ്ങൾ സംസ്ഥാനം വർധിപ്പിച്ചതാണോ കെടുകാര്യസ്ഥത? കേന്ദ്രം കാട്ടുന്ന വിവേചനം കേരളത്തിന്റെ സമ്പദ്ഘടനയ്ക്കും സമൂഹത്തിനും മേൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. അടുത്ത 5 വർഷത്തിൽ കേരളത്തിന്റെ സമ്പദ്ഘടന 20– 30% വരെ ചുരുങ്ങും. 2018ലെ പ്രളയനാളുകളിൽ ലഭ്യമാക്കിയ ഭക്ഷ്യധാന്യങ്ങൾക്കു വരെ കേന്ദ്രം പണം പിടിച്ചുപറിച്ചു. കേരളത്തിനു പല രാജ്യങ്ങളും വാഗ്ദാനം ചെയ്ത സഹായം കേന്ദ്രം വിലക്കി. പണം നൽകാൻ തയാറായ പ്രവാസികളെ കാണുന്നതിൽനിന്നു മന്ത്രിമാരെ വിലക്കിയ കേന്ദ്ര നടപടി എത്ര മനുഷ്യത്വരഹിതമാണ്. 

പ്രളയം, നിപ്പ, കോവിഡ് എന്നിവയുണ്ടാക്കിയ ദുരന്തത്തിൽനിന്നു വല്ലവിധേനയും കരകയറി പച്ചപിടിക്കാൻ കേരളം തീവ്രശ്രമം നടത്തുമ്പോൾ പിന്തുണ നൽകേണ്ടതിനു പകരം കേന്ദ്രം ദ്രോഹിച്ചു. എത്ര ക്രൂരമാണിത്. അതു ചൂണ്ടിക്കാട്ടുമ്പോൾ രാഷ്ട്രീയപ്രേരിതം എന്നു പറയുന്നത് മനുഷ്യത്വമില്ലായ്മയാണ്. കൂടുതൽ മികവിലേക്കു കുതിക്കാൻ സംസ്ഥാനത്തെ പിന്തുണയ്ക്കുന്നതിനു പകരം മുന്നേറ്റത്തിനു തടസ്സങ്ങൾ സൃഷ്ടിക്കാനാണു കേന്ദ്രത്തിന്റെ ശ്രമമെന്നും പിണറായി കുറ്റപ്പെടുത്തി.

ADVERTISEMENT

ഗവർണർക്കു സമയമില്ലെന്നു പരിഹസിച്ച് മുഖ്യമന്ത്രി; ഓണത്തിനു പോലും ക്ഷണിച്ചില്ലെന്ന് ഗവർണർ

പ്രസംഗത്തിനിടെ, പരിഹാസവും ആക്ഷേപവും കലർത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നമിട്ടു. ‘ഗവർണർക്കു കേരളത്തിൽ ചെലവഴിക്കാൻ സമയമില്ല. കേരളത്തിൽ വന്നാലോ, നയപ്രഖ്യാപനം പൂർണമായി വായിക്കാൻ പോലും അദ്ദേഹത്തിനു സമയമില്ല. എന്നാൽ, വഴിയിൽ കുത്തിയിരുന്ന് സീനുണ്ടാക്കാൻ സമയമുണ്ട്’ – ഇത്രയും ഇംഗ്ലിഷിൽ പറഞ്ഞ ശേഷം ഗവർണർ ഡൽഹിയിലുള്ളതിനെ സൂചിപ്പിച്ച് ചെറുചിരിയോടെ അദ്ദേഹം മലയാളത്തിലേക്കു കടന്നു: ‘ഗവർണർ ഇവിടെയുണ്ട്. സമരത്തിൽ പങ്കെടുക്കാനാണോ വന്നതെന്ന് ആരോ ചോദിക്കുന്നതു കേട്ടു. എൻഡിഎ ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാർ നിയമസഭകളുടെ പരമാധികാരത്തിൽ കയ്യിടുന്നു. ബില്ലുകൾ അനന്തമായി വൈകിപ്പിക്കുന്നു. തീ കൊണ്ടാണു കളിക്കുന്നതെന്ന് സുപ്രീം കോടതി മുന്നറിയിപ്പു നൽകിയിട്ടും ഗവർണർമാർ രാഷ്ട്രീയക്കളി തുടരുകയാണ്’– പിണറായി ആരോപിച്ചു. ഓണത്തിനു പോലും ഗവർണറെ ക്ഷണിക്കാത്തവരാണ് പരാതി ഉന്നയിക്കുന്നതെന്നും തന്റെ എല്ലാ പരിപാടികളും രാഷ്ട്രപതിഭവന്റെ അംഗീകാരത്തോടെയുള്ളതാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.

English Summary:

Pinarayi Vijayan leads from the front in protest against government of India