റവന്യു വകുപ്പിലെ ജില്ലാതല സ്ഥലംമാറ്റങ്ങൾ തടഞ്ഞു; ഇടക്കാല ഉത്തരവുമായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
തിരുവനന്തപുരം ∙ റവന്യു വകുപ്പിൽ എല്ലാ ജില്ലാതല സ്ഥലംമാറ്റങ്ങളും തടഞ്ഞ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്. മൂന്നാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും വരെ സ്ഥലംമാറ്റം പാടില്ലെന്നാണ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ.അബ്ദുൽ റഹീം, അംഗം പി.കെ.കേശവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

ജില്ലാതലത്തിൽ ഓൺലൈൻ സംവിധാനമായ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം (എച്ച്ആർഎംഎസ്) നടപ്പാക്കാതെ ജീവനക്കാരെ തുടർച്ചയായി സ്ഥലം മാറ്റുന്നതിന് എതിരെ കേരള റവന്യൂ വില്ലേജ് സ്റ്റാഫ് ഓർഗനൈസേഷനാണ് ഹർജി നൽകിയത്.
ജില്ലാതലത്തിൽ വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീൽഡ് അസിസ്‍റ്റന്റന്റ് തസ്തികകളിലെ ജീവനക്കാർക്ക് എച്ച്ആർഎംഎസ് മുഖേനയുള്ള ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കാതെ താലൂക്ക്, കലക്ടറേറ്റുകൾ കേന്ദ്രീകരിച്ച് അന്യായമായി ജീവനക്കാരെ ദൂരസ്ഥലങ്ങളിലേക്കു മാറ്റുന്നതിന് എതിരെയാണ് സംഘടനയുടെയും പ്രസിഡന്റ് എസ്.രമേഷ് കുമാറും ജനറൽ സെക്രട്ടറി എൻ.കെ.പ്രവീൺ കുമാറും ട്രൈബ്യൂണലിനെ സമീപിച്ചത്. 2021ൽ എച്ച്ആർഎംഎസ് ആരംഭിച്ചെങ്കിലും ജില്ലാതലത്തിൽ ഇനിയും നടപ്പാക്കിയിട്ടില്ല.