കൊച്ചി∙ ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എല്ലാ പട്ടികവിഭാഗ, പിന്നാക്ക, ന്യൂനപക്ഷ സമുദായ സംഘടനകളെയും ഒന്നിച്ചു ചേർത്ത് പ്രചാരണ പരിപാടികളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാൻ സംവരണ സമുദായ മുന്നണി തീരുമാനിച്ചു. വിശദീകരണ യോഗങ്ങൾക്കു 16നു കൊച്ചിയിൽ മുല്ലശേരി കനാൽ റോഡിലെ സഹോദര സൗധത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എല്ലാ പട്ടികവിഭാഗ, പിന്നാക്ക, ന്യൂനപക്ഷ സമുദായ സംഘടനകളെയും ഒന്നിച്ചു ചേർത്ത് പ്രചാരണ പരിപാടികളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാൻ സംവരണ സമുദായ മുന്നണി തീരുമാനിച്ചു. വിശദീകരണ യോഗങ്ങൾക്കു 16നു കൊച്ചിയിൽ മുല്ലശേരി കനാൽ റോഡിലെ സഹോദര സൗധത്തിൽ തുടക്കമാകും. ജാതി സെൻസസ് നടപ്പാക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാട് ജനവഞ്ചനയാണെന്നു മുന്നണി ആരോപിച്ചു. ‘നോ കാസ്റ്റ് സെൻസസ്– നോ വോട്ട്’ എന്ന പ്രചാരണ പരിപാടി നടത്താനും തീരുമാനിച്ചു. മുന്നണി ചെയർമാൻ എസ്. കുട്ടപ്പൻ ചെട്ടിയാർ അധ്യക്ഷത വഹിച്ചു. 

ധീവരസഭ, ശ്രീനാരായണ സാംസ്കാരിക സമിതി, കെആർഎൽസിസി, മെക്ക, കെഎൽസിഎ, വണിക വൈശ്യ സംഘം, കേരള പത്മശാലിയ സംഘം, കേരള വാത്തി മഹാ സഭ, മൺപാത്ര നിർമാണ സമുദായ സഭ, പണ്ഡിതർ മഹാസഭ, പണിക്കർ സർവീസ് സൊസൈറ്റി, കേരള കുംഭാര സമുദായ സഭ, വിളക്കിത്തല നായർ സമാജം, വെളുത്തേടത്ത് നായർ സമാജം, മോസ്റ്റ് ബാക്‌വേഡ് കമ്യൂണിറ്റി ഫെഡറേഷൻ, അഖില കേരള വിൽകുറുപ്പ് മഹാസഭ, വീര ശൈവ മഹാസഭ, ഓൾ ഇന്ത്യ ബാക്‌വേഡ് ക്ലാസസ് ഫെഡറേഷൻ,  രാഷ്ട്രീയ ജനതാദൾ, കേരള കോസ്റ്റൽ ആക്‌ഷൻ കൗൺസിൽ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.

English Summary:

A caste census should be conducted in Kerala