മനോരമ ന്യൂസ് ‘കേരള കാൻ’ എട്ടാം പതിപ്പ് തുടങ്ങി
തിരുവല്ല ∙ ‘വീണ്ടെടുക്കാം ജീവിതത്തിന്റെ വൈബ്’ എന്ന സന്ദേശവുമായി മനോരമ ന്യൂസ് ‘കേരള കാൻ’ എട്ടാം പതിപ്പിന് തുടക്കമായി. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് കാൻസർ രോഗികൾക്കു പ്രത്യാശ പകരുന്ന ക്യാംപെയ്ൻ ഇത്തവണ നടത്തുന്നത്. നടൻ ജയസൂര്യ മുഖ്യാതിഥിയായിരുന്നു. ആത്മവിശ്വാസം കൊണ്ട് ഏതു രോഗത്തെയും നേരിടാൻ കഴിയുമെന്ന് കേരള കാൻ ദൗത്യത്തിന്റെ മുഖം കൂടിയായ ജയസൂര്യ പറഞ്ഞു.

തിരുവല്ല ∙ ‘വീണ്ടെടുക്കാം ജീവിതത്തിന്റെ വൈബ്’ എന്ന സന്ദേശവുമായി മനോരമ ന്യൂസ് ‘കേരള കാൻ’ എട്ടാം പതിപ്പിന് തുടക്കമായി. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് കാൻസർ രോഗികൾക്കു പ്രത്യാശ പകരുന്ന ക്യാംപെയ്ൻ ഇത്തവണ നടത്തുന്നത്. നടൻ ജയസൂര്യ മുഖ്യാതിഥിയായിരുന്നു.
ആത്മവിശ്വാസം കൊണ്ട് ഏതു രോഗത്തെയും നേരിടാൻ കഴിയുമെന്ന് കേരള കാൻ ദൗത്യത്തിന്റെ മുഖം കൂടിയായ ജയസൂര്യ പറഞ്ഞു. സ്വന്തം ജീവിതത്തോട് നന്ദിയുള്ളവരായി തീരുമ്പോഴാണു ശരിയായ ആത്മവിശ്വാസം ഉണ്ടാകൂ. രോഗികൾക്കു സഹതാപം ആവശ്യമില്ല. അവരോടു സാധാരണ രീതിയിൽ തന്നെ പെരുമാറാൻ കഴിയണമെന്നും ജയസൂര്യ പറഞ്ഞു.
സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരു ദൃശ്യമാധ്യമം ഏറ്റെടുക്കുന്ന സുപ്രധാനമായ പരിപാടിയാണ് കേരള കാൻ എന്ന് അദ്ദേഹം പറഞ്ഞു. ബിലീവേഴ്സ് ചർച്ച് ഈസ്റ്റേൺ സഭ അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത അധ്യക്ഷനായിരുന്നു. കാൻസർ ചികിത്സാ സഹായ പദ്ധതിയുടെ റജിസ്ട്രേഷൻ ഫോം നടൻ കൃഷ്ണപ്രസാദിന് നൽകി അദ്ദേഹം പ്രകാശനം ചെയ്തു. മെഡിക്കൽ ക്യാംപ് വഴി തിരഞ്ഞെടുക്കപ്പെടുന്ന അർഹരായ രോഗികൾക്ക് 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് നൽകും.
മനോരമ ന്യൂസ് ചാനൽ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, ചീഫ് കോ ഓർഡിനേറ്റിങ് എഡിറ്റർ റോമി മാത്യു, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മാനേജർ ഫാ.സിജോ പന്തപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.
∙ രാഷ്ട്രീയമില്ല, ചായ്‌വും
‘രാഷ്ട്രീയമോ, രാഷ്ട്രീയ ചായ്‌വോ ഇല്ല. സാമൂഹിക വിഷയങ്ങളിൽ സാധാരണക്കാരായ ആരും പ്രതികരിക്കുന്നതു പോലെയാണ് താനും പ്രതികരിക്കുന്നത്. സിനിമ നടനായ കൊണ്ടു മാത്രം അത് വാർത്തയാകുന്നു. കലാകാരന് എല്ലാവരും ഒരുപോലെയാണ്.’ – നടൻ ജയസൂര്യ