പാലോട് രവി രാജിവച്ചു, കെപിസിസി തള്ളി
തിരുവനന്തപുരം ∙ സ്വന്തം പഞ്ചായത്തായ പെരിങ്ങമ്മലയിലെ പ്രസിഡന്റും രണ്ട് അംഗങ്ങളും പാർട്ടി വിട്ടു സിപിഎമ്മിൽ ചേരുകയും ഭരണം നഷ്ടമാവുകയും ചെയ്തതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. രാജി സ്വീകരിക്കില്ലെന്നു വ്യക്തമാക്കിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പാലോട് രവിയോടു തുടരാൻ ആവശ്യപ്പെട്ടു. തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണം, കെപിസിസി റാലി എന്നിവയുമായി ബന്ധപ്പെട്ടുള്ള ഉത്തരവാദിത്തങ്ങളെല്ലാം നിർവഹിക്കുമെന്നുമാണ് രവിയുടെ നിലപാട്.

രാജിക്കു മുൻപ് ഫോണിൽ ബന്ധപ്പെട്ട കെ.സുധാകരൻ കടുത്ത തീരുമാനങ്ങളെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും വൈകിട്ടോടെ രാജിക്കത്ത് കെപിസിസി പ്രസിഡന്റിനും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനും അയയ്ക്കുകയായിരുന്നു. പെരിങ്ങമ്മല പഞ്ചായത്തിലെ പ്രസിഡന്റ് ഷിനു മടത്തറയും മറ്റു രണ്ടംഗങ്ങളുമാണു പാർട്ടിയിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പേരിൽ കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നത്.