മസാല ബോണ്ട്: കിഫ്ബി ഡപ്യൂട്ടി ജനറൽ മാനേജർ ഹാജരാകും; ഇ.ഡി. മുൻപാകെ ഹാജരാകാൻ തയാറല്ലെന്ന് തോമസ് ഐസക്
കൊച്ചി ∙ മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ ഫെമ ലംഘനം സംബന്ധിച്ച സമൻസിൽ 27, 28 തീയതികളിൽ ഇ.ഡി.ക്കു മുൻപിൽ ഹാജരായി വിശദീകരണം നൽകാൻ കിഫ്ബി ഫിനാൻസ് ഡപ്യൂട്ടി ജനറൽ മാനേജർക്ക് ഹൈക്കോടതി അനുമതി നൽകി. ആദ്യം ഡപ്യൂട്ടി ജനറൽ മാനേജർ ഹാജരായി വിശദീകരണം നൽകാം എന്ന് കിഫ്ബി അറിയിച്ചത് കണക്കിലെടുത്താണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അനുമതി നൽകിയത്. അതേസമയം, നിലവിൽ ഇ.ഡി.ക്കു മുൻപിൽ ഹാജരാകാൻ തയാറല്ലെന്നു മുൻ മന്ത്രി തോമസ് ഐസക് അറിയിച്ചു. എന്നാൽ തോമസ് ഐസക് ഹാജരാകണമെന്ന് ഇ.ഡി. ആവർത്തിച്ചു. ആവശ്യപ്പെട്ട രേഖകൾ കിഫ്ബി നൽകിയിട്ടുണ്ടെന്നും എന്തു വിശദീകരിക്കാനാണു തന്നോട് ഹാജരാകണമെന്ന് പറയുന്നതെന്നു പോലും വ്യക്തമാക്കാത്ത സാഹചര്യത്തിൽ ഹാജരാകാൻ തയാറല്ലെന്നും തോമസ് ഐസക് അറിയിച്ചു.

കൊച്ചി ∙ മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ ഫെമ ലംഘനം സംബന്ധിച്ച സമൻസിൽ 27, 28 തീയതികളിൽ ഇ.ഡി.ക്കു മുൻപിൽ ഹാജരായി വിശദീകരണം നൽകാൻ കിഫ്ബി ഫിനാൻസ് ഡപ്യൂട്ടി ജനറൽ മാനേജർക്ക് ഹൈക്കോടതി അനുമതി നൽകി. ആദ്യം ഡപ്യൂട്ടി ജനറൽ മാനേജർ ഹാജരായി വിശദീകരണം നൽകാം എന്ന് കിഫ്ബി അറിയിച്ചത് കണക്കിലെടുത്താണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അനുമതി നൽകിയത്. അതേസമയം, നിലവിൽ ഇ.ഡി.ക്കു മുൻപിൽ ഹാജരാകാൻ തയാറല്ലെന്നു മുൻ മന്ത്രി തോമസ് ഐസക് അറിയിച്ചു.
എന്നാൽ തോമസ് ഐസക് ഹാജരാകണമെന്ന് ഇ.ഡി. ആവർത്തിച്ചു. ആവശ്യപ്പെട്ട രേഖകൾ കിഫ്ബി നൽകിയിട്ടുണ്ടെന്നും എന്തു വിശദീകരിക്കാനാണു തന്നോട് ഹാജരാകണമെന്ന് പറയുന്നതെന്നു പോലും വ്യക്തമാക്കാത്ത സാഹചര്യത്തിൽ ഹാജരാകാൻ തയാറല്ലെന്നും തോമസ് ഐസക് അറിയിച്ചു. പ്രാഥമിക അന്വേഷണമാണെന്നും കോടതിയുടെ മേൽനോട്ടം ഉണ്ടാകുമെന്നും ഹാജരാകുന്നതിന് തടസ്സമെന്താണെന്നും കോടതി ആരാഞ്ഞു. മസാല ബോണ്ടിന്റെ വിനിയോഗം സംബന്ധിച്ചുള്ള വിവരങ്ങൾ അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അറസ്റ്റ് ചെയ്യില്ലെന്നും മൊഴിയെടുക്കുന്നത് വിഡിയോ റെക്കോർഡ് ചെയ്യുമെന്നും ഇ.ഡി. വിശദീകരിച്ചു. ഹർജി 7ന് വീണ്ടും പരിഗണിക്കും.