‘സാധനമില്ലാത്ത സപ്ലൈകോയുടെ പടമെടുക്കരുത്’: സിഎംഡിയുടെ സർക്കുലർ
തിരുവനന്തപുരം∙ നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യാനാവാതെ നട്ടം തിരിയുന്ന സപ്ലൈകോ വിൽപനശാലകളുടെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കരുതെന്ന് സിഎംഡി ശ്രീറാം വെങ്കിട്ടരാമന്റെ സർക്കുലർ. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാർ അഭിപ്രായ പ്രകടനം നടത്തരുതെന്നും നിർദേശം ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും സർക്കുലറിലുണ്ട്.

തിരുവനന്തപുരം∙ നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യാനാവാതെ നട്ടം തിരിയുന്ന സപ്ലൈകോ വിൽപനശാലകളുടെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കരുതെന്ന് സിഎംഡി ശ്രീറാം വെങ്കിട്ടരാമന്റെ സർക്കുലർ.
സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാർ അഭിപ്രായ പ്രകടനം നടത്തരുതെന്നും നിർദേശം ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും സർക്കുലറിലുണ്ട്. മാധ്യമങ്ങളടക്കം ആരെയും മുൻകൂർ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കരുതെന്നാണ് സർക്കുലറിൽ പറയുന്നത്.
വിവിധ വിൽപന ശൃംഖലകളുമായി മത്സരമുള്ളതിനാൽ വാണിജ്യതാൽപര്യം സംരക്ഷിക്കുന്നതിനെന്ന പേരിലാണ് വിലക്ക്. നിർദേശങ്ങൾ നടപ്പാക്കുന്നതിന് റീജനൽ മാനേജർമാർക്കും ഡിപ്പോ, ഔട്ട്‌ലെറ്റ് മാനേജർമാർക്കും നിർദേശം നൽകി.