ആലുവ ∙ കവർച്ചക്കേസ് പ്രതികളെ പിടികൂടാൻ രാജസ്ഥാനിലെ അജ്മേറിലെത്തിയ ആലുവ പൊലീസിനുനേരെ വെടിവയ്പ്. ആലുവയിലും കുട്ടമശേരിയിലും പൂട്ടിക്കിടന്ന 2 വീടുകളിൽനിന്നു 38 പവനും 33,000 രൂപയും മോഷ്ടിച്ച കേസിലെ 2 പ്രതികളാണു വെടിയുതിർത്തു രക്ഷപ്പെടാൻ ശ്രമം നടത്തിയത്. ഇവരെ കീഴ്പ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർ തലനാരിഴയ്ക്കാണു വെടിയേൽക്കാതെ രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെയാണു സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ ∙ കവർച്ചക്കേസ് പ്രതികളെ പിടികൂടാൻ രാജസ്ഥാനിലെ അജ്മേറിലെത്തിയ ആലുവ പൊലീസിനുനേരെ വെടിവയ്പ്. ആലുവയിലും കുട്ടമശേരിയിലും പൂട്ടിക്കിടന്ന 2 വീടുകളിൽനിന്നു 38 പവനും 33,000 രൂപയും മോഷ്ടിച്ച കേസിലെ 2 പ്രതികളാണു വെടിയുതിർത്തു രക്ഷപ്പെടാൻ ശ്രമം നടത്തിയത്. ഇവരെ കീഴ്പ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർ തലനാരിഴയ്ക്കാണു വെടിയേൽക്കാതെ രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെയാണു സംഭവം. ഉത്തരാഖണ്ഡ് ഗംഗാനഗർ റാംപുർ സ്വദേശികളായ ഡാനിഷ് (23), ഷെഹ്ജാദ് (33) എന്നിവരെയാണു അജ്മേർ ദർഗ ലോക്കൽ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.

പ്രതികളുടെ പക്കൽനിന്നു 2 തോക്കുകൾ കണ്ടെടുത്തു. ഒരാളെ വിലങ്ങുവയ്ക്കുന്നതിനിടെ മറ്റൊരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പൊലീസ് സംഘത്തിനു നേരെയാണു ബാഗിൽ കരുതിയിരുന്ന തോക്കെടുത്തു വെടിവച്ചത്. 4 റൗണ്ട് നിറയൊഴിച്ചെങ്കിലും ആരുടെയും ദേഹത്തു കൊണ്ടില്ല. തുടർന്നു 100 മീറ്റർ ദൂരം പിന്തുടർന്നാണു പ്രതിയെ പിടികൂടിയത്. പ്രതികളെ കീഴ്പ്പെടുത്തി വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ അജ്മേർ എഎസ്പിക്കു ചെവിയുടെ പിന്നിലും ദർഗ എസ്എച്ച്ഒയ്ക്കു തലയിലും മുറിവേറ്റു. 

ആലുവയിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ്, എസ്.എസ്. ശ്രീലാൽ, വി.എ. അഫ്സൽ എന്നിവർ രാജസ്ഥാനിലെ ദർ‍ഗാപുർ പൊലീസ് സ്റ്റേഷനിൽ. വെടിയുതിർത്തു രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ കീഴടക്കുന്നതിനിടെ തലയ്ക്കു പരുക്കേറ്റ അവിടത്തെ എസ്എച്ച്ഒ ആണ് ഇരിക്കുന്നത്.
ADVERTISEMENT

പ്രതികളെ അജ്മേറിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അജ്മേറിലേക്കു പോയ സംഘം ചോദ്യംചെയ്യൽ പൂർത്തിയാക്കി തൽക്കാലം കേരളത്തിലേക്കു മടങ്ങും. റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ സ്ക്വാഡ് അംഗങ്ങളായ എസ്ഐ എസ്.എസ്.ശ്രീലാൽ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, വി.എ.അഫ്സൽ, കെ.എം. മനോജ് എന്നിവരാണു പ്രതികളെ പിടികൂടിയത്.

English Summary:

Robbery: Firing at Aluva Police in Ajmer

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT