തൃശൂർ ∙ നഗരത്തിൽ കലാ സാംസ്കാരിക പ്രവർത്തകരുമായി മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രി വേദിയിലിരിക്കെ വിമർശനമുനയുള്ള ആശംസയുമായി സാഹിത്യകാരൻ ടി. പത്മനാഭൻ. ‘കേരള സർക്കാരിനുമേൽ ധാരാളം ആരോപണങ്ങളുണ്ട്. നമ്മുടെ മുഖ്യമന്ത്രി ധാരാളം പ്രവൃത്തികൾ ചെയ്യുന്നുണ്ട്. തെറ്റുപറ്റിയിരിക്കാം. തെറ്റുപറ്റിയിട്ടുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. ആ തെറ്റുകൾ തിരുത്തി ധീരമായി മുന്നോട്ടുപോകുകയെന്നതാണ് ഒരു കർമയോഗിയുടെ ചുമതല, കേരളം ഒപ്പമുണ്ട്’– ടി. പത്മനാഭൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിപ്രസംഗത്തിൽ പത്മനാഭന്റെ പരാമർശങ്ങളോടു പ്രതികരിച്ചില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂടിയാട്ടം ആചാര്യനായ കലാമണ്ഡലം ശിവൻ നമ്പൂതിരി മന്ത്രി സജി ചെറിയാനെ പ്രസംഗത്തിൽ പരാമർശിച്ചു. സാംസ്കാരിക മന്ത്രിക്ക് എപ്പോഴെങ്കിലും സമയം കിട്ടിയാൽ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ പോയി നോക്കണമെന്നും സ്ഥാപനം ശോച്യാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിക്കു വരാനായി വഴിച്ചെലവു പോലും നൽകാത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

എന്നാൽ, സാംസ്കാരിക മന്ത്രി അവിടെ പോയിട്ടുണ്ടെന്നും ഒന്നുകൂടി പോകണമെന്നാണു ശിവൻ നമ്പൂതിരി പറഞ്ഞതെന്നു തോന്നുന്നെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അവിടെ പ്രശ്നങ്ങളുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കലാമണ്ഡലത്തിൽ നിന്നു പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് ഇനിയെന്ത് എന്ന ആശങ്കയാണ‍ുള്ളതെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.

ADVERTISEMENT

ഷിബു ചക്രവർത്തിയോട് രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി

കെആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ ദേശീയ നിലവാരത്തിലേക്കുയർത്തുന്നതു സംബന്ധിച്ചു ഗാനരചയിതാവ് ഷിബു ചക്രവർത്തിയുടെ അഭിപ്രായത്തോടു മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. 

ADVERTISEMENT

ഇൻസ്റ്റിറ്റ്യൂട്ട് നല്ല നിലയിലാണു പ്രവർത്തിക്കുന്നതെന്നും പ്രാപ്തിയുള്ളവരാണ് അതിനെ നയിക്കുന്നതെന്നും പറഞ്ഞ മുഖ്യമന്ത്രി അഭിപ്രായം പറയാൻ അവസരം കിട്ട‍ിയെന്നു കരുതി ഒരു സ്ഥാപനത്തെയാകെ ആക്ഷേപിക്കരുതെന്നും പറഞ്ഞു.

മാധ്യമങ്ങൾ പുറത്തു തന്നെ

കണ്ണൂരിലെ മുഖാമുഖം പരിപാടിയിൽ നിന്നു മാധ്യമപ്രവർത്തകരോടു പുറത്തു പോകാൻ മുഖ്യമന്ത്രി ക്ഷുഭിതനായി ആവശ്യപ്പെട്ടതു ചർച്ചയായതിനു പിന്നാലെ തൃശൂർ മുഖാമുഖത്തിലും മാധ്യമങ്ങൾ പുറത്തു തന്നെ. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗം റിപ്പോർട്ട് ചെയ്യാൻ അനുവദിച്ചെങ്കിലും സാംസ്കാരിക പ്രവർത്തകരുമായി മുഖാമുഖം ആരംഭിക്കുന്നതിനു മുൻപു മാധ്യമങ്ങളെ പുറത്തിറക്കി.

English Summary:

The Chief Minister's Face to Face Event in Thrissur

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT