പാലക്കാട് ∙ തോറ്റവരെയും ജയിച്ചവരെയും ഒരുപോലെ ഞെട്ടിച്ചതാണ് ആലത്തൂർ ലോക്സഭാ മണ്ഡലം. ഒരു വിജയവും ശാശ്വതമല്ലെന്ന് ഇടതുപക്ഷവും പരിശ്രമിച്ചാൽ ജയിക്കാത്ത മണ്ഡലമില്ലെന്നു യുഡിഎഫും പാഠം പഠിച്ച സ്ഥലം. നെല്ലു സംഭരണത്തിലെ താളപ്പിഴകൾ, ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം, സഹകരണ ബാങ്ക് തട്ടിപ്പുകൾ, തൃശൂർ മെഡിക്കൽ കോളജിന്റെ വികസനം, വന്യമൃഗശല്യം തുടങ്ങി നൂറായിരം പ്രശ്നങ്ങൾ പറയാനുണ്ട്. പാട്ടും പ്രസംഗവുമെല്ലാം ഇവിടെ വിഷയമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു മാത്രം കോഴിക്കോട്ടു നിന്നെത്തി നാടിന്റെ ഹൃദയം കവർന്നു വൻഭൂരിപക്ഷത്തിൽ ജയിച്ച രമ്യ ഹരിദാസ് തന്നെയാകും ഇത്തവണയും കോൺഗ്രസ് സ്ഥാനാർഥിയെന്ന് ഉറപ്പാണ്. മണ്ഡലം തിരിച്ചുപിടിച്ചേ തീരൂ എന്നുറപ്പിച്ചാണു മണ്ഡലത്തിൽ ഉൾപ്പെടുന്ന ചേലക്കരയുടെ എംഎൽഎ കൂടിയായ മന്ത്രി കെ.രാധാകൃഷ്ണനെ സിപിഎം നിയോഗിക്കുന്നത്. എൻഡിഎയുടെ ഘടകകക്ഷിയെന്ന നിലയിൽ ബിഡിജെഎസ് ആണു കഴിഞ്ഞ തവണ മത്സരിച്ചത്. ആ മത്സരത്തിൽ 89,837 വോട്ടുകൾ നേടിയ ബിഡിജെഎസ് സ്ഥാനാർഥി ടി.വി.ബാബു പിന്നീടു മരിച്ചതു നൊമ്പരമായി അവശേഷിക്കുന്നു. ഇത്തവണ മണ്ഡലം ബിജെപി ഏറ്റെടുക്കുമെന്നാണു സൂചന. തീരുമാനമായിട്ടില്ല.

ADVERTISEMENT

3 തിരഞ്ഞെടുപ്പുകളുടെ ചരിത്രം മാത്രമേ ആലത്തൂരിനു പറയാനുള്ളൂ. മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ ജയിച്ച ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിനു പകരമാണ് ആലത്തൂർ രൂപീകരിച്ചത്. പാലക്കാട്, തൃശൂർ ജില്ലകളിലായാണു കിടപ്പ്. സിപിഎമ്മിന് ഏറ്റവും മികച്ച കേഡർ സംവിധാനങ്ങളുള്ള മേഖലയിൽ 2009 ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിലും തുടർന്നു 2014 ലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജുവാണ് ജയിച്ചത്. 2019 ൽ തുടർവിജയം ഉറപ്പിച്ച് മൂന്നാമങ്കത്തിനിറങ്ങിയ ബിജു 1,58,968 വോട്ടിന് രമ്യ ഹരിദാസിനോട്  പരാജയപ്പെട്ടു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും രമ്യയായിരുന്നു മുന്നിൽ. 

എന്നാൽ, കഴിഞ്ഞ തവണ സംഭവിച്ചത് ആവർത്തിക്കില്ലെന്നു സിപിഎം പറയുന്നു. മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിലെല്ലാം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിച്ചു. എങ്കിലും ലോക്സഭയിലേക്കുള്ള മത്സരം ലളിതമല്ലാത്തതു കൊണ്ടാണു കരുത്തനായ കെ.രാധാകൃഷ്ണനെ തന്നെ രംഗത്തിറക്കുന്നത്. സ്പീക്കറായും മന്ത്രിയായും മികവു കാട്ടിയ രാധാകൃഷ്ണൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 39,400 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു ചേലക്കരയിൽ നിന്നു ജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലാണു രാധാകൃഷ്ണൻ മത്സരിച്ചു തുടങ്ങിയത്. രമ്യ ഹരിദാസും അങ്ങനെത്തന്നെ. 2 പേരും തോൽവി അറിഞ്ഞിട്ടില്ല. പക്ഷേ, ആലത്തൂരിൽ ഒരാൾ തോൽക്കേണ്ടി വരും. അതാരെന്നു കാത്തിരുന്നു കാണാം.

ADVERTISEMENT

ലോക്സഭയിലേക്ക് മത്സരിച്ച മന്ത്രിമാർ

1973 (മഞ്ചേരി ഉപതിരഞ്ഞെടുപ്പ്) ∙വിദ്യാഭ്യാസമന്ത്രി,  സി.എച്ച്.മുഹമ്മദ് കോയ (മുസ്‍ലിം ലീഗ്)  ∙ വിജയം

ADVERTISEMENT

1998 (കണ്ണൂർ) ∙ആരോഗ്യമന്ത്രി, എ.സി.ഷൺമുഖദാസ് (കോൺഗ്രസ് എസ്) ∙ പരാജയം

 മത്സരിച്ച സ്പീക്കർ 

1984 (ആലപ്പുഴ) ∙വക്കം പുരുഷോത്തമൻ (കോൺഗ്രസ്) ∙ വിജയം

English Summary:

Alathur Lok Sabha constituency shocked both UDF and LDF