സിറ്റിങ് എംപിമാർ തുടരട്ടെ എന്ന് സംസ്ഥാന നേതൃത്വം; കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി നാളെ തിരുവനന്തപുരത്ത്
തിരുവനന്തപുരം∙ കോൺഗ്രസിന്റെ സിറ്റിങ് എംപിമാരിൽ ആരെയും മാറ്റേണ്ടതില്ലെന്ന അഭിപ്രായം സ്ഥാനാർഥി ചർച്ചകളിൽ സ്വീകരിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. സുനിൽ കനഗോലുവിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുള്ള സർവേ വിവരങ്ങൾ ഏതെങ്കിലും എംപിക്കു തീർത്തും അനുകൂലമല്ലെങ്കിൽ മാത്രമേ പട്ടികയിൽ മാറ്റം വരൂ. സ്ഥാനാർഥി ചർച്ചകൾക്കായി സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് ചൗധരിയും വിശ്വജിത് കദമും ഇന്ന് വൈകിട്ടു തിരുവനന്തപുരത്തെത്തും. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയുടെ സാന്നിധ്യത്തിൽ നാളെ ഇവിടെ സ്ക്രീനിങ് കമ്മിറ്റി ചേരും. മാർച്ച് 2നുള്ളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചേർന്നു സ്ഥാനാർഥികളെ ഡൽഹിയിൽ പ്രഖ്യാപിക്കും.

തിരുവനന്തപുരം∙ കോൺഗ്രസിന്റെ സിറ്റിങ് എംപിമാരിൽ ആരെയും മാറ്റേണ്ടതില്ലെന്ന അഭിപ്രായം സ്ഥാനാർഥി ചർച്ചകളിൽ സ്വീകരിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. സുനിൽ കനഗോലുവിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുള്ള സർവേ വിവരങ്ങൾ ഏതെങ്കിലും എംപിക്കു തീർത്തും അനുകൂലമല്ലെങ്കിൽ മാത്രമേ പട്ടികയിൽ മാറ്റം വരൂ.
സ്ഥാനാർഥി ചർച്ചകൾക്കായി സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് ചൗധരിയും വിശ്വജിത് കദമും ഇന്ന് വൈകിട്ടു തിരുവനന്തപുരത്തെത്തും. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയുടെ സാന്നിധ്യത്തിൽ നാളെ ഇവിടെ സ്ക്രീനിങ് കമ്മിറ്റി ചേരും. മാർച്ച് 2നുള്ളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചേർന്നു സ്ഥാനാർഥികളെ ഡൽഹിയിൽ പ്രഖ്യാപിക്കും.
വളരെ ചുരുക്കം മണ്ഡലങ്ങളിൽ സിറ്റിങ് എംപിമാരുടെ പ്രകടനം ആശാവഹമല്ലെന്ന സൂചന കനഗോലു സർവേയിലുണ്ട്. അവിടെയും നിലവിലുള്ളവരെ മാറ്റിയാൽ പറ്റിയ പകരക്കാരില്ല. പരീക്ഷണത്തിനു വേണ്ടിയുള്ള പരീക്ഷണം തിരിച്ചടിക്കാനാണ് സാധ്യതയെന്ന അനുമാനത്തിലാണു നേതൃത്വം.
സംസ്ഥാന നേതൃത്വത്തിന്റെ വാദഗതി കേന്ദ്രം അംഗീകരിച്ചാൽ ആലപ്പുഴയിൽ മാത്രമേ പുതിയ സ്ഥാനാർഥി വേണ്ടി വരൂ. മത്സരിക്കാനില്ലെന്നു നേരത്തേ പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂരിൽ വീണ്ടും മത്സരിക്കാൻ സന്നദ്ധനാണെന്നു വ്യക്തമാക്കി. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കും എന്നാണു നിലവിൽ കെപിസിസിയെ അറിയിച്ചിട്ടുള്ളത്.
രാഹുൽ പിൻവാങ്ങിയാലേ കെ.സി.വേണുഗോപാലോ രാഹുൽ മാങ്കൂട്ടത്തിലോ ആലപ്പുഴയിൽ മത്സരിക്കാൻ സാധ്യതയുള്ളൂ. ഇല്ലെങ്കിൽ സാമുദായിക പ്രാതിനിധ്യം കൂടി പരിഗണിച്ചായിരിക്കും ആലപ്പുഴയിലെ സ്ഥാനാർഥിത്വം. സ്ക്രീനിങ് കമ്മിറ്റി ഇന്നലെ കൊല്ലത്തു ചേരാനിരുന്നതാണെങ്കിലും ദീപ ദാസ്മുൻഷിക്ക് ഉണ്ടായ അസൗകര്യം കണക്കിലെടുത്താണ് നാളത്തേക്കു മാറ്റിയത്.
ലോക്സഭാ സീറ്റിനായി യൂത്ത് ലീഗും
മലപ്പുറം ∙ സ്ഥാനാർഥി നിർണയത്തിനായി പാർലമെന്ററി ബോർഡ് യോഗം ഇന്നു ചേരാനിരിക്കെ, യുവാക്കൾക്കു പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ്. സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസ്, അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി.കെ.ഫൈസൽ ബാബു എന്നിവരിലൊരാളെ പരിഗണിക്കണമെന്ന് ലീഗ് നേതാക്കളോട് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ഇ.ടി.മുഹമ്മദ് ബഷീറിനെ രാജ്യസഭയിലേക്ക് പരിഗണിച്ച് യുവപ്രതിനിധിക്കു മലപ്പുറത്തു മത്സരിക്കാൻ അവസരം നൽകണമെന്നാണ് ആവശ്യം. അന്തിമ തീരുമാനം സാദിഖലി തങ്ങൾക്കു വിട്ടു. മലപ്പുറം സിറ്റിങ് എംപി എം.പി.അബ്ദുസ്സമദ് സമദാനിയെ പൊന്നാനിയിൽ മത്സരിപ്പിക്കാൻ ധാരണയായിട്ടുണ്ട്.