ഇനിയെത്ര ജീവൻ; അണപൊട്ടി പ്രതിഷേധം
മൂന്നാർ∙ അണപൊട്ടി പ്രതിഷേധം, മണിക്കൂറുകൾക്കുള്ളിൽ നഷ്ടപരിഹാരത്തുക പൂർണമായും കൈമാറി വനംവകുപ്പ്. സംസ്ഥാനത്ത് ആദ്യമായാണ് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരാൾക്ക് സർക്കാർ സഹായധനമായി 10 ലക്ഷം രൂപ ഉടനടി നൽകിയത്. കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിട്ടുനൽകില്ലെന്നറിയിച്ച് എസ്റ്റേറ്റ് തൊഴിലാളികൾ സമരം ആരംഭിച്ചതോടെയാണ് രാഷ്ട്രീയ നേതൃത്വവും വനംവകുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ട് സഹായം 13 മണിക്കൂറിനുള്ളിൽ ലഭ്യമാക്കിയത്.

തിങ്കൾ രാത്രി മുതൽ ടാറ്റാ ഹൈറേഞ്ച് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. രാവിലെ 9ന് മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. എന്നാൽ എസ്റ്റേറ്റ് തൊഴിലാളികൾ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയയ്ക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് പ്രതിഷേധമാരംഭിച്ചു.
തുടർന്ന് ഡീൻ കുര്യാക്കോസ് എംപി, എ.രാജാ എംഎൽഎ മറ്റ് രാഷ്ട്രീയ നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ സബ് കലക്ടർ വി.എം.ജയകൃഷ്ണൻ, എസിഎഫ് ജോബ് ജെ.നേര്യംപറമ്പിൽ, ഡിവൈഎസ്പി അലക്സ് ബേബി എന്നിവരുമായി ഒരു മണിക്കൂറിലധികം നേരം നടത്തിയ ചർച്ചയിലാണ് നഷ്ടപരിഹാര തുക മുഴുവൻ ഉടനടി നൽകാൻ ധാരണയായത്. പതിനൊന്നരയോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടിമാലി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകാൻ സമ്മതിച്ചത്.
സംസ്ഥാനത്ത് ആദ്യമായാണ് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരാൾക്ക് സർക്കാർ സഹായധനം പൂർണമായും ഇത്രയും വേഗം നൽകുന്നത്. ജനങ്ങളുടെ വികാരം കണക്കിലെടുത്ത് പ്രശ്നങ്ങൾ വഷളാകാതിരിക്കുന്നതിനാണ് വേഗത്തിൽ തീരുമാനം കൈക്കൊണ്ടത്. - ജോബ് ജെ.നേര്യം പറമ്പിൽ എസിഎഫ്, മൂന്നാർ ഡിവിഷൻ